മക്ക: ലോകത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്ന പട്ടണമാണ് മക്കയെന്ന് ടൂറിസം പുരാവസ്തു അതോറിറ ്റി വ്യക്തമാക്കി. കൂടുതലാളുകൾക്ക് തൊഴിലവസരമുണ്ടാക്കുന്ന മേഖലയാണിത്. അതിനാൽ ഹോട്ടൽ തൊഴിൽ രംഗത്തേക്ക് ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾ വളർത്തുകയും സ്വദേശി അനുപാതം കൂട്ടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക് ഹോട്ടൽ മേഖലയിൽ ജോലി ലഭിക്കാൻ വിവിധ പരിപാടികളാണ് നടപ്പിലാക്കിവരുന്നതെന്ന് മക്ക ടൂറിസം ഒാഫീസ് മേധാവി ഡോ. ഹിശാം മദനി പറഞ്ഞു. മക്കയിലെ ഹോട്ടലുകളുടെ വർധനവ് കണക്കിലെടുത്ത് ടൂറിസം പഠന കേന്ദ്രങ്ങളിൽ നിന്ന് പുറത്തിറങ്ങിയവരുടെ കഴിവുകൾ മികച്ചതാക്കാൻ ശ്രമിച്ചു വരുന്നുണ്ട്. ആവശ്യമായ ബോധവത്കരണവും പ്രോത്സാഹനവും നൽകി വരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.