ഹാഇലിലെ ജീവകാരുണ്യ പ്രവർത്തകനായ ചാൻസാ റഹ്മാനെ ജവഹർ യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
ഹാഇൽ: ഹാഇൽ പ്രവാസി സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ചാൻസാ അബ്ദുറഹ്മാനെ ജവഹർ യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. മൂന്നു വർഷം മുമ്പ് കോഴിക്കോട്ട് രൂപവത്കരിച്ച ജവഹർ യൂത്ത് ഫൗണ്ടേഷൻ സാന്ത്വന, സേവന പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയാണ്.
ഹാഇൽ അൽ ഹബീബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജവഹർ യൂത്ത് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ നവനീത് കൊടുവള്ളി ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാൻസ അബ്ദുറഹ്മാനെ അദ്ദേഹം ഉപഹാരം നൽകി ആദരിച്ചു.
നൗഫൽ പറക്കുന്ന് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം, ജസിൽ (നവോദയ), ബാപ്പു എസ്റ്റേറ്റുമുക്ക് (കെ.എം.സി.സി), ബഷീർ മാള (എസ്.ഐ.സി), മുസ്തഫ അത്തോളി (ഐ.സി.എഫ്), ഫസൽ വയനാട് (ആർ.എസ്.സി), അബ്ദുൽ സത്താർ പൊന്നാട് (ബെസ്റ്റ് വേ കൂട്ടായ്മ) എന്നിവർ സംസാരിച്ചു. ഹ്രസ്വ സന്ദർശനാർഥം ഹാഇലിൽ എത്തിയ നവനീതിനെ ഹബീബ് ഹോസ്പിറ്റൽ എം.ഡി നിസാം പാറക്കാട്ട് സ്വീകരിച്ചു. സാബു തിരുവനന്തപുരം സ്വാഗതവും ഷരീഫ് മാനിപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.