രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റെസ് പബ്ലികയിൽ മുസ്തഫ മുക്കൂട്, സാജിദ് ആറാട്ടുപുഴ, ലുഖ്മാൻ വിലത്തൂർ എന്നിവർ സംസാരിക്കുന്നു
ദമ്മാം: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘റെസ് പബ്ലിക’ സംഘടിപ്പിച്ചു. ദമ്മാമിലെ അൽഅബീർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ജന്മദേശത്തെക്കുറിച്ച് പ്രതീക്ഷകൾ മുന്നിൽ കണ്ട് സ്വപ്നങ്ങൾ കാണുമ്പോഴും ആശങ്കകളകറ്റാൻ പുതിയ തലമുറക്ക് ചരിത്രബോധം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.സി സോൺ ചെയർമാൻ സഫ്വാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ‘ഭരണഘടന: നിർമിതിയും നിർവഹണവും’ എന്ന വിഷയത്തിൽ ലുഖ്മാൻ വിളത്തൂരും ‘റിപ്പബ്ലിക്: പ്രതീക്ഷയുടെ വർത്തമാനങ്ങൾ’ എന്ന വിഷയത്തിൽ മുസ്തഫ മുക്കൂടും സദസ്സിനോട് സംവദിച്ചു.
ജിഷാദ് ജാഫർ, റിയാസ് സഖാഫി, ബഷീർ, ആസിഫ് അലി, ജംഷീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സെൻട്രൽ സംഘടന സെക്രട്ടറി ഹംസ എള്ളാട്, രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി ഈസ്റ്റ് ജനറൽ സെക്രട്ടറി റഊഫ് പാലേരി എന്നിവർ സംസാരിച്ചു. സൗദി ഈസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി സ്വാദിഖ് സഖാഫി ജഫനി ഉപസംഹാരം നടത്തി. ആർ.എസ്.സി ദമ്മാം സോൺ കലാലയം സെക്രട്ടറിമാരായ ഇർഷാദ് സൈനി സ്വാഗതവും നിഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.