???? ??????? ??????????? ???????? ??????????? ?? ???????????

സൗദിയിൽ ശക്തമായ മഴ തുടരുന്നു

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മഴ ആരംഭിച്ചത്. ചില ഭാഗങ് ങളിൽ ശക്തമായ പൊടിക്കാറ്റ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. വേനൽ ശക്തിപ്രാപിക്കുന്നതി​െൻറ മുന്നോടിയാണ് മഴയും പൊടിക്കാറ്റുമെന്ന് കരുതുന്നു.

റിയാദ് നഗരം ഉൾപ്പെടെ മധ്യപ്രവിശ്യയിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ, ഖോബാർ, ഖത്വീഫ് തുടങ്ങിയ മേഖലകളിലും ശക്തമായ മാഴയാണ് പെയ്യുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലുമുണ്ടായി. റിയാദ്, ഖസീം, ജീസാൻ, നജ്റാൻ, അൽബാഹ, അസീർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ പൊടിക്കറ്റ് ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഇൗ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - heavy rain in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.