ഹാരിസിന്‍റെ മൃതദേഹം റുവൈസിൽ ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസിന്‍റെ മൃതദേഹം റുവൈസിൽ ഖബറടക്കി. തിങ്കളാഴ്ച രാത്രി ഇശാ നമസ്കാരശേഷം റുവൈസ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ സംബന്ധിച്ചു.

ജോലി സ്ഥലത്ത് ലിഫ്റ്റ് കൺവയർ കേടുപാടുകൾ തീർക്കുന്നതിനിടയിൽ മുകളിൽനിന്നും ദേഹത്ത് പതിച്ചായിരുന്നു മരണം. സനാഇയയിലെ ബിൻസാഗർ കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയിരുന്നു. ഹാരിസ് യൂത്ത് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്നു.

Tags:    
News Summary - Haris Body Burried in Ruvais-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.