????????????????????? ??????? ????? ?????????? ????????

രക്ഷാപ്രവർത്തനത്തിന്​   17,000 പേർ, 3,000 വാഹനങ്ങൾ

ജിദ്ദ: ഹജ്ജിന്​ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ  മികച്ച പരിശീലനം നേടിയ 17000 പേരെ വിന്യസിക്കുമെന്ന്​ സിവിൽ ഡിഫൻസ്​ ഡയറക്​ടർ ജനറൽ  ഹമദ്​ അൽ മുബാദൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 3000 വാഹനങ്ങൾ ​ ഇതിന്​ വേണ്ടി സജ്ജമാക്കിയിട്ടുണ്ട്​. 32 ഒാളം സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ്​ ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ സേന പ്രവർത്തിക്കുക. ഡിജിറ്റൽ മാപ്പ്​ ഉൾപെടെ അത്യാധുനിക സാ​േങ്കതിക സംവിധാനങ്ങളെല്ലാം ഇതിന്​ വേണ്ടി ഉപയോഗപ്പെടുത്തും. പുണ്യഭൂമിയിലെ എല്ലാ മേഖലയിലും രക്ഷാസേനയെ വിന്യസിക്കും. 
മുൻവർഷങ്ങളിലെ പ്രശ്​നങ്ങൾ അടിസ്​ഥാനമാക്കിയാണ്​ പുതിയ ആസൂ​​ത്രണങ്ങൾ. പ്രശ്​നങ്ങളുണ്ടാവാൻ സാധ്യതയുള്ള സ്​ഥലങ്ങൾ വേർതിരിച്ച്​ അവിടെ സുരക്ഷക്ക്​ പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കും. ​  പ്രശ്​നങ്ങളുണ്ടാവുന്ന സ്​ഥലത്തേക്ക്​ എളുപ്പം എത്തിപ്പെടാൻ സാധിക്കുംവിധം  സേനയെ വിന്യസിക്കും. എല്ലായിടത്തും 24 മണിക്കൂറും നിരീക്ഷണമുണ്ടാവും. മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്​ഥാനത്തിലാണ്​ ഒാരോ വർഷവും പുതിയ  സുരക്ഷാ മുൻകരുതലുകൾ ആസൂ​ത്രണം ചെയ്യുന്നത്​. ഹജ്ജിന്​ മുമ്പ്​, ശേഷം എന്നിങ്ങനെ രണ്ടായി തിരിച്ചാണ്​ പ്​ളാൻ തയാറാക്കുന്നത്​.
സിവിൽ ഡിഫൻസ്​ ഡയറക്​ടർമാരായ  ഹമൂദ്​ ബിൻ സുലൈമാൻ അൽ ഫർജ്​, അബ്​ദുല്ല അൽ അഹമ്മദ്​, അലി അൽ മുൻതശരി എന്നിവരും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.
 
Tags:    
News Summary - Hajj safety team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.