???????? ?????????????? ???????? ?????? ????? ???? ???? ??? ????? ???????????????

പ്രവാസികളുടെ സംരക്ഷണം രാജ്യത്തിന്‍റെ ചുമതല -മദീന ഗവർണർ

മദീന: രാജ്യത്തുള്ള വിദേശികളായ മുഴുവൻ പ്രവാസികളുടെയും സംരക്ഷണം തങ്ങളുടെ ചുമതലയാണെന്നും ശാരീരികവും മാനസികവു മായ പ്രയാസങ്ങൾ അവർക്കുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ. മദീനയുടെ വിവിധ ഭാ ഗങ്ങളിൽ തൊഴിലാളികൾക്കായി ഒരുക്കുന്ന പാർപ്പിട കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് അദ്ദേഹം പ്രവാസികളുടെ മേൽ രാജ്യത്തിനുള്ള ഉത്തരവാദിത്വത്തെ കുറിച്ച് പറഞ്ഞത്.

മാന്യമായ രീതിയിൽ ഉപജീവന മാർഗം തേടിയെത്തിയവരാണ് വി ദേശികൾ. അവർക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കാനും അവരുടെ കാര്യങ്ങൾക്ക് ശ്രദ്ധയും പരിഗണയും നൽകുവാനും ഗവൺമ​​െൻറ് എപ്പോഴും ശ്രദ്ധചെലുത്തുന്നുണ്ട്. രാജ്യത്തെ പദ്ധതികൾ നടപ്പാക്കുന്നതിൽ അവർ നൽകിവരുന്ന സംഭാവന വലുതാണ്. അവർ രാജ്യത്തിന് ഒരു ഭാരമല്ല. രാജ്യത്തെ പ്രവർത്തന മേഖലയിൽ അവർ പ്രധാനഘടമാണെന്നും ഗവർണർ പറഞ്ഞു.

തൊഴിലാളികളോട് മികച്ചതും മാനുഷിക രീതിയിലുമുള്ള പെരുമാറ്റമാണ് മതം നമ്മോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അവർക്കുണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ല. സുരക്ഷിതരും സംതൃപ്തരുമായി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെ നല്ല നിലയിൽ അവരെ പരിചരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെക്കുറിച്ച് നല്ലൊരു ചിത്രം അവരുടെ മനസിലുണ്ടാകേണ്ടതുണ്ട്.

ഭൂരിഭാഗം തൊഴിലാളികളെയും ഉൾക്കൊള്ളുന്ന പദ്ധതിക്കാണ് അടുത്തിടെ മദീനയിൽ തുടക്കമിട്ടിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ അവ പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ മൂന്ന് പാർപ്പിട പദ്ധതികളാണ് നടപ്പാക്കുന്നത്. മൂന്നും മാതൃകാ പദ്ധതികളായാണ് അവതരിപ്പിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാകും. ഇതോടെ മൊത്തം തൊഴിലാളികളിൽ 40 ശതമാനത്തി​​െൻറ താമസ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.

ഇതിന് പുറമെ അഞ്ച് പുതിയ പദ്ധതികൾ മുനിസിപ്പൽ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കും. 18 മാസത്തിനുള്ളിൽ അവ പൂർത്തിയാകുമെന്നും ഗവർണർ പറഞ്ഞു. ഖലീലിൽ നിർമാണം നടക്കുന്ന പാർപ്പിട കേന്ദ്രം ഗവർണർ നടന്നുകണ്ടു. 39,000 ചതുരശ്ര മീറ്ററിൽ 976 ഹൗസിങ് യൂനിറ്റുകൾ ഉൾക്കൊള്ളുന്നതാണിത്. 3,000 തൊഴിലാളികളെ താമസിപ്പിക്കാനാകും. 900 പേരെ ഉൾക്കൊള്ളുന്ന പള്ളി, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ, സ്പോർട്സ് സ്ഥലങ്ങൾ, ക്ലിനിക്കുകൾ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പാർപ്പിട കേന്ദ്രം.

Tags:    
News Summary - gulf updates saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.