സൗദിയിൽ നിന്ന്​ കേരളത്തിലേക്കുൾ​െപ്പടെ പുതിയ വിമാന സർവിസുകൾ പ്രഖ്യാപിച്ചു

റിയാദ്​: കോവിഡ്​ നി​യന്ത്രണങ്ങളാൽ വിദേശത്ത്​ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര ഗവൺമ​​െൻറ്​ ആരംഭിച്ച വന്ദേ ഭാരത്​ മിഷ​​​െൻറ ഭാഗമായി  പുതിയ ആഴ്​ചയിലെ വിമാനങ്ങളുടെ ഷെഡ്യൂൾ സൗദിയിൽ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. ഇൗ മാസം 19 മുതൽ 23 വരെ ആറ്​ വിമാന സർവിസുകളാണ്​ പുതുതായി ഏർപ്പെടുത്തിയത്​.

റിയാദിൽ നിന്ന്​ കോഴിക്കോ​േട്ടക്ക്​ 19നും കണ്ണൂരിലേക്ക്​ 20നും ഹൈദരബാദ്​, വിജവാഡ സെക്​ടറിലേക്ക്​ 23നുമാണ്​ വിമാനമുള്ളത്​. ദമ്മാമിൽ നിന്ന്​ കൊച്ചിയിലേക്ക്​ 19നും ബാംഗളൂർ വഴി ഹൈദരബാദിലേക്ക്​ 20നും സർവിസ്​ ക്രമീകരിച്ചിട്ടുണ്ട്​.

ജിദ്ദയിൽ നിന്ന്​ 20ന്​ വിജയവാഡ വഴി ഹൈദരബാദിലേക്കാണ്​ വിമാനമുള്ളത്​. അടുത്ത ഘട്ടങ്ങളിൽ സൗദിയിൽ നിന്ന്​ ചെന്നൈ, മുംബൈ, ലക്​നോ, പാട്​ന എന്നിവിടങ്ങളിലേക്കും വിമാന സർവിസ്​ ഏർ​പ്പെടുത്തുമെന്നും എംബസി അറിയിച്ചു. ആദ്യ ഘട്ടത്തിൽ റിയാദിൽ നിന്ന്​ കോഴിക്കോട്​, ഡൽഹി എന്നിവിടങ്ങളിലേക്കും ദമ്മാമിൽ നിന്ന്​ കൊച്ചിയിലേക്കും വിമാനങ്ങൾ പോയി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജിദ്ദയിൽ നിന്ന് ​േകാഴ​ി​ക്കോട്​,​ കൊച്ചി എന്നിവിടങ്ങളിലേക്ക്​ വിമാനങ്ങൾ പോകും.

Tags:    
News Summary - new flights from saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.