ഗൾഫ് മലയാളി ഫെഡറേഷൻ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങൾ കലണ്ടർ ഉയർത്തിപ്പിടിച്ച് പ്രകാശനം നിർവഹിച്ചു.
ഗൾഫ് രാജ്യങ്ങളുടെ ഹെൽപ് ഡെസ്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ നമ്പറുകളും സൗദി അറേബ്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലെയും എമർജൻസി ഘട്ടങ്ങളിൽ വിളിക്കാനുള്ള നമ്പറുകളും നിയമസഹായം നാട്ടിലും വിദേശരാജ്യങ്ങളിലും കിട്ടുന്നതിനുമുള്ള ലീഗൽ സെൽ നമ്പറുകളും കേരളത്തിലെ ഗൾഫ് മലയാളി ഫെഡറേഷൻ ലീഗൽ അഡ്വൈസറുടെ നമ്പറും ഉൾപ്പെടുത്തിയാണ് കലണ്ടർ പുറത്തിറക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും കലണ്ടറിലുണ്ട്.
യോഗത്തിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, ഹരികൃഷ്ണൻ കണ്ണൂർ, ഷാജി മഠത്തിൽ, അഷ്റഫ് ചേലാമ്പ്ര, സുബൈർ കുമ്മിൾ, ഡോ. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.