പ്രവാസത്തിന്‍റെ വിരുന്നുകാരനായിരുന്ന അർജുനൻ മാഷ്

ദമ്മാം: പാരിജാതപ്പുമണമുള്ള പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തി​െൻറ പ്രിയപ്പെട്ട സംഗീത ശിൽപി എം.കെ. അ ർജുനൻ മാഷ് പ്രവാസത്തി​െൻറ വിരുന്നുകാരനുമായിരുന്നു. അൽഖോബാറിൽ താമസിച്ചിരുന്ന ഇളയ മകൾ ശ്രീകലയെ കാണാൻ അദ്ദേഹം ഇടയ്ക്കിടെ സൗദിയിലെത്താറുണ്ടായിരുന്നു. അറിയപ്പെടുന്ന നർത്തകി കൂടിയായ ശ്രീകലയും ഭർത്താവ് ഷൈനും ദമ്മാമിലെ കല ാ സാംസ്കാരിക പ്രവർത്തന മേഖലയിൽ സുപരിചിതരായിരുന്നു. അർജുനൻ മാഷി​െൻറ ഓരോ വരവും ഇവിടുത്തെ പ്രവാസ സമൂഹവും സംഗീത ആസ്വാദകരും ഉപയോഗപ്പെടുത്തി. മലയാള സിനിമാ ലോകത്തി​െൻറ നെറുകയിൽ കയറിനിന്ന ഈ മനുഷ്യൻ അൽപം പോലും തലക്കനമില്ലാതെ കുട്ടികൾക്ക് പാട്ടുപാടിക്കൊടുത്തും അനുഭവങ്ങൾ പങ്കുവെച്ചും പ്രവാസികളുടെ ഹൃദയങ്ങളിൽ ചേക്കേറി.

കുറച്ചുകാലം മുമ്പ് ശ്രീകലയും കുടുംബവും ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയ ശേഷമാണ് അദ്ദേഹത്തി​െൻറ സൗദിയിലേക്കുള്ള വരവ് നിലച്ചത്. നൂറുകണക്കിന് കുട്ടികളാണ് ശ്രീകലയുടെ കീഴിൽ ഇവിടെ നൃത്താഭ്യാസ്യം ചെയ്തിരുന്നത്. ഈ കുട്ടികളും കുടുംബങ്ങളുമെല്ലാം അദ്ദേഹത്തി​െൻറ ഓരോവരവിലും ഒത്തുകൂടിയിരുന്നു. അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചവർക്കൊക്കെ ഹൃദ്യമായ അനുഭവങ്ങൾ മാത്രമാണ് പ-ങ്കുവെക്കാനുള്ളത്. ഏറെ ക്ഷീണിതനായിരുന്നെങ്കിലും തന്നെ കാണാനെത്തുന്ന ഏറ്റവും ചെറിയ കുട്ടിയോടുപോലും ഇടപഴകാനും സന്തോഷം പങ്കിടാനും അദ്ദേഹം കാണിച്ച മനസാണ് എല്ലാവരുടേയും ഉള്ളിൽ പതിഞ്ഞുകിടക്കുന്നത്.

ഇല്ലായ്മകളിൽ നിന്ന് അനാഥാലയത്തിൽ വളരേണ്ടി വന്നതും സംഗീതം പഠിച്ചതും നാടക ലോകത്ത് എത്തപ്പെട്ടതും സിനിമയുടെ ഭാഗമായതുമൊക്കെ അദ്ദേഹം പലപ്പോഴായി പങ്കുവെച്ചു. കുട്ടികൾ അദ്ദേഹത്തിന് വേണ്ടി പാട്ടുകൾ പാടി. കുഞ്ഞുങ്ങൾ പാടുന്ന ഓരോ പാട്ടിേൻറയും പിറവികളെക്കുറിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തു. അദ്ദേഹവുമൊത്തുള്ള ഓരോ സംഗമങ്ങളും ഇത്തരം അനുഭവങ്ങളും പാട്ടുകളുമായി കുഞ്ഞുങ്ങൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും പ്രിയപ്പെട്ടതായിരുന്നു. അവസാന വരവിൽ അദ്ദേഹത്തെ ദമ്മാമിലെ കനിവ് കാലാസാംസ്കാരിക വേദി കലാനിധി അവാർഡ് നൽകി ആദരിച്ചിരുന്നു.

ഏറെ ആദരവോടെയും സന്തോഷത്തോടെയുമാണ് തങ്ങളുടെ അംഗീകാരത്തെ അദ്ദേഹം സ്വീകരിച്ചതെന്ന് കനവി​െൻറ പ്രവർത്തകർ ഓർക്കുന്നു. അദ്ദേഹത്തി​െൻറ വേർപാട് ദമ്മാമിലെ സംഗീത ആസ്വാദകരെയെല്ലാം ദുഖാർത്തരാക്കി. നിരവധി തവണ ദമ്മാം സന്ദർശിച്ചിട്ടുള്ള അദ്ദേഹം പാട്ടുമായി ബന്ധപ്പെട്ട പ്രവാസി കലാകാരന്മാരുമായി അടുത്തബന്ധമാണ് സൂക്ഷിച്ചത്.


Tags:    
News Summary - Gulf and Arjunan Master-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.