റിയാദ്: 'നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്' സൗദി അേറബ്യയിൽ രൂപവത്കരിക്കുന്നു. സൗദിയിലുള്ള എല്ലാ ചാവക്കാട്ടുകാരെയും കൂട്ടിച്ചേർത്തുകൊണ്ടാണ് കൂട്ടായ്മക്ക് രൂപംനൽകുന്നതെന്നും ചാവക്കാട് പ്രദേശത്തെ സാമൂഹിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
ഇതിനു മുന്നോടിയായി സൗദിയിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിയാദിൽ നടന്ന യോഗത്തിൽ ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹ് പാവറട്ടി, നസീർ എ.എം. പാലയൂർ, ഫാറൂഖ് കെ.പി. കുഴിങ്ങര, ഹക്കീം മാളിയേക്കൽ എന്നിവർ സംസാരിച്ചു. ആരിഫ് വൈശ്യംവീട്ടിൽ സ്വാഗതവും ഷാഹിദ് അറക്കൽ നന്ദിയും പറഞ്ഞു. ഇൗ കൂട്ടായ്മയിൽ അംഗമാകാൻ സൗദിയിലുള്ളവർ ഷാജഹാൻ ചാവക്കാട് (0539404355), ആരിഫ് വൈശ്യം വീട്ടിൽ പാലയൂർ (0505789270), ഷാഹിദ് അറക്കൽ കറുകമാട് (0551577163), യൂനുസ് പടുങ്ങൽ ഒരുമനയൂർ (0502547781), പ്രകാശ് താമരയൂർ (0532989290) എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.