എന്നും അപൂർവ നേട്ടങ്ങളിലായിരുന്നു ഖാമിസിെൻറ കണ്ണ്. വെറും വ്യക്തിപരമായ നേട്ടമല്ല, രാജ്യത്തിെൻറ കീർത്തി അടയാളപ്പെടുത്തുന്ന വിജയങ്ങളെയാണവൾക്കിഷ്ടം. അതിന് വേണ്ടി ആകാശം മുട്ടുന്ന പർവതത്തിന് മുകളിൽ കയറി അവൾ കാൽപന്തുകളി നടത്തി ഗിന്നസിലിടം നേടും. ഏതു മഞ്ഞുമലകളും താണ്ടും. ബോക്സിങ് കുട്ടിൽ എത്ര സമയം വേണമെങ്കിലും ചെലവഴിക്കും. അങ്ങനെ എന്തു സാഹസികതക്കും റഷ അൽ ഖാമിസ് എന്ന സൗദി വനിത റെഡി. സൗദിയിലെ പെണ്ണുങ്ങൾ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ദിനം കാത്തിരിക്കയാണവൾ. അതും ബോക്സിങിൽ.
സൗദിയിലെ ആദ്യത്തെ സർട്ടിഫൈഡ് ബോക്സർ ആണ് ഖാമിസ്. വയസ് 28. ഇൗ റിയാദുകാരി രാജ്യത്തെ അറിയപ്പെടുന്ന എഴുത്തുകാരൻ അബ്ദുല്ല ബിൻ ഖാമിസിെൻറ കൊച്ചുമകളാണ്. തെക്കൻ കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയിലായിരുന്നു പഠനം. ഇൻറർനാഷനൽ ആൻറ് പബ്ലിക് പോളിസി മാനേജ്മെൻറിൽ ബിരുദം. സൗദിയിലെ വനിത കായിക സൗകര്യങ്ങളെ കുറിച്ചായിരുന്നു തെസിസ്. അവിടെ പഠിക്കുന്ന കാലത്ത് ബോക്സിങ് ക്ലബിൽ ചേർന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ മണിക്കൂർ പരിശീലനം. ബോക്സിങ് പരിശീലനം കൊണ്ട് ഗുണം ഏറെയുണ്ടെന്നാണ് ഖാമിസിെൻറ പക്ഷം. എല്ലാ കാര്യങ്ങൾക്കും വേഗത, കാര്യക്ഷമത, ആത്മ വിശ്വാസം തുടങ്ങിയവ ഇതുകൊണ്ട് ലഭിക്കും. നെഗറ്റീവ് എനർജി തീരെ ഉണ്ടാവില്ല.
പഠനം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തി സൗദി ബോക്സിങ് ഫെഡറേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പെങ്കടുത്തതാണ് ഖാമിസിെൻറ സ്പോർട്സ് ജീവിതത്തിൽ വഴിത്തിരിവായത്. ഫെഡറേഷൻ പ്രസിഡൻറിനോട് അവൾ ഇൗ മേഖലയിൽ തനിക്കുള്ള താൽപര്യം പങ്കുവെച്ചു. ബോക്സിങിൽ തങ്ങൾക്ക് വനിതാ കോച്ചുമാരെ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷെൻറ നാല് മാസത്തെ കാമ്പിൽ പെങ്കടുത്തു. അടിസ്ഥാനപാഠങ്ങളിൽ കൂടുതൽ നൈപുണ്യം നേടി പരീക്ഷയിൽ വിജയിച്ചു. അങ്ങനെയാണ് ഖാമിസ് സൗദിയിലെ ആദ്യ സർട്ടിഫൈഡ് വനിത ബോക്സർ ആയത്. ഇന്ന് കിങ് സഉൗദ് യൂണിവേഴ്സിറ്റിയിൽ 160 പെൺകുട്ടികൾക്കാണ് ഖാമിസ് പരിശീലനം നൽകുന്നത്.
പിതാവിെൻറ പിന്തുണയാണ് ഇൗ മിടുക്കിയെ സ്പോർടിസിൽ തിളങ്ങാൻ പ്രാപ്തയാക്കിയത്. ഖാമിസ് ആറ് വയസുകാരിയായിരിക്കുേമ്പാൾ പിതാവ് വീട്ടുമുറ്റത്ത് ജിംനേഷ്യവും ബാസ്കറ്റ്ബാൾ ഹൂപും ഒരുക്കിക്കൊടുത്തു. സഹോദരനൊപ്പം ഇതിലെല്ലാം പരിശീലനം. പെൺകുട്ടിയാണെന്ന് കരുതി കുടുംബത്തിലാരും ഇതിനൊന്നും തടസ്സം പറഞ്ഞില്ല. സ്കൂളിൽ 14ാം വയസ്സ് വരെ ബാസ്കറ്റ് ബാൾ കളിച്ചു. സ്കുളിൽ ഒട്ടമത്സരത്തിലെ സ്ഥിരം റാണി. എന്നാൽ അവിടെയൊന്നുമല്ല അവൾ വിപ്ലവം തീർത്തത്. 2017 ^ൽ സൗദിയിലെ 11 വനിതകൾക്കൊപ്പം അവൾ മൊറോക്കോയിലെ അറ്റ്ലസ് പർവതം കയറി. നാല് ദിവസം കൊണ്ടായിരുന്നു സാഹസികമായ പർവതാരോഹണം. അതേ വർഷം ജൂണിൽ വിവിധ രാജ്യക്കാരായ മൂപ്പതോളം വനിതകളോടൊപ്പം ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതനിരകളിൽ പെട്ട കിളിമഞ്ജാരോയിൽ കയറി. സമുദ്രനിരപ്പിൽ നിന്ന് 5,714 മീറ്റർ ഉയരമുള്ള പർവതം. അവിടെ ഫുട്ബാൾ മാച്ചൊരുക്കി അവൾ ഗിന്നസിലിടം നേടി സൗദിയുടെ പതാക ഉയർത്തിപ്പിടിച്ചു. അതാണ് ഖാമിസ്....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.