സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറുള്ള ജൈവവൈവിധ്യത്തിെൻറ കലവറയാണ് ‘ഫർസാൻ ദ്വീപ്’. ജീസാൻ തീരത്ത് നിന്ന ് നോക്കുേമ്പാൾ ചെങ്കടലിൽ ഏറെ അകലെയല്ലാതെ കാണുന്ന കൊച്ചുദീപുകളുടെ കൂട്ടത്തിലെ പ്രകൃതിരമണീയത ഏറിയതും വല ുപ്പമുള്ളതുമായ ഒന്നാണിത്. ജീസാനിൽ നിന്ന് ഉദേശം 40 കിലോമീറ്റർ ദുരെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കടല ിലേക്ക് എത്തി നോക്കുന്ന വലിയ പാറകളും അരുവികളും മരങ്ങളും കണ്ടൽകാടുകളും വിവിധതരം ചെടികളും പായലുകളും നിറഞ്ഞി രിക്കുന്നു ദ്വീപിൽ. 230 ഇനം മത്സ്യങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. ചില ഇനങ്ങൾ അപൂർവവും വംശനാശ ഭീഷണി നേരിടുന് നവയുമാണ്. ഡോൾഫിനുകളും ആമകളുമുണ്ട്. 50 ഒാളം ഇനം പവിഴങ്ങളുണ്ട്. സൗദിയിൽ ഏറ്റവും കൂടുതൽ മാനുകൾ കാണപ്പെടുന്ന സ്ഥലവും ഫർസാനാണ്.
ദേശാടന പക്ഷികളുടെ പ്രധാന സേങ്കതവുമാണ്. 165 ഒാളം ഇനം പക്ഷികളും നിരവധി പക്ഷികൂടുകളും പ്രദേശത്തുണ്ട്. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും കൂടുതൽ പരുന്തുകളും കടൽ കാക്കകളും സംഗമിക്കുന്ന കേന്ദ്രം. 180 ഒാളം ഇനം ചെടികളുണ്ട്. ഇതിൽ നാലെണ്ണം ഫർസാൻ ദ്വീപിൽ മാത്രം കാണുന്നവയാണ്. ഉസ്മാനിയ കോട്ട, നജ്ദി പള്ളി, ഇബ്രാഹീം മിഫ്താഹ് മ്യൂസിയം എന്നിവ പ്രദേശത്തെ എടുത്ത പറയേണ്ട പൈതൃകസ്ഥലങ്ങളാണ്.
മത്സ്യബന്ധനത്തിനും ഏറെ അനുയോജ്യമാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തിലും ഇവിടം പ്രശസ്തമാണ്. വർഷന്തോറുമുണ്ടാകുന്ന ‘ഹരീദ്’ മത്സ്യ ചാകര പ്രദേശത്തുകാർക്ക് ഉത്സവം പോലെയാണ്. ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും പ്രകൃതിസ്നേഹികളുടെയും ഗവേഷകരുടെയും കേന്ദ്രമായി ഇപ്പോൾ ഫർസാൻ ദ്വീപ് മാറിക്കഴിഞ്ഞിരിക്കുന്നു.
ജീസാൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്. പ്രദേശത്തെ പുരാവസ്തുക്കളും പ്രകൃതി രമണീയതയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും കാണാൻ നിരവധിയാളുകളാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. നിക്ഷേപകരും കൂട്ടത്തിലുണ്ട്. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി െതക്ക് പടിഞ്ഞാറെ ഭാഗത്തെ ഏറ്റവും വലിയ ടൂറിസം കവാടമായി പ്രദേശത്തെ മാറ്റാനുള്ള പ്രവർത്തനങ്ങളിലാണ് സൗദി ടൂറിസം കമീഷൻ. റോഡുകളും മറ്റ് സൗകര്യങ്ങളും വർധിപ്പിക്കാനും തീരദേശങ്ങളെ കൂടുതൽ മോടി കൂട്ടാനും ഫർസാൻ ബലദിയ ഒാഫീസും രംഗത്തുണ്ട്. വിവിധ പദ്ധതികളാണ് സ്ഥലത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്.
വർഷത്തിൽ ലഭിക്കുന്ന വരുമാനം 531 ദശലക്ഷം റിയാലായും ടൂറിസ്റ്റുകളുടെ എണ്ണം 3,75,000 ആയും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിെൻറ ഭാഗമായി 1,760 മുറികളോട് കൂടിയ വൻകിട ഹോട്ടലുകളും താമസകേന്ദ്രങ്ങളും പണിയാനും പദ്ധതിയുണ്ട്. ടൂറിസം മേഖല വികസിക്കുന്നതോടൊപ്പം 6,212 പേർക്ക് തൊഴിലവസരം ലഭിക്കാനാകുമെന്നുമാണ് കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.