റിയാദ്: തലസ്ഥാനത്തെ അൽ ഫൈസൽ മ്യൂസിയം ഫോർ അറബ്^ഇസ്ലാമിക് ആർട് സന്ദർശകർക്കായി തുറന്നു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബൻദർ ആണ് ഉദ്ഘാടനം നിർവഹിച്ചത്. കിങ് ഫൈസൽ സെൻറർ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി അൽ ഫൈസൽ, സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ എന്നിവർ സന്നിഹിതരായിരുന്നു.
കിങ് ഫൈസൽ സെൻറർ ഫോർ റിസർച്ച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കന്നു മ്യൂസിയത്തിൽ അവരുടെ പക്കലുള്ള ഇസ്ലാമിക കലാ രൂപങ്ങൾ രണ്ടു ഹാളുകളിലായി പ്രദർശിപ്പിച്ചിരിക്കുന്നു. അറബ്^ഇസ്ലാമിക് കലയിലെ അത്യപൂർവ വസ്തുക്കളാണ് ആദ്യ ഹാളിൽ. രണ്ടാം ഹാളിൽ കൈയെഴുത്ത് പ്രതികളും ഖുർആെൻറ അപൂർവ പ്രതികളും സൂക്ഷിച്ചിരിക്കുന്നു. വിവിധ നൂറ്റാണ്ടുകളിൽ ഇസ്ലാമിക കലാസേങ്കതത്തിന് വന്ന വ്യതിയാനങ്ങൾ വ്യക്തമായി രേഖപ്പെടുത്തുന്നതാണ് പ്രദർശനം. മൊത്തം 200 ലേറെ വസ്തുക്കളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.