ഖു​ബാ​അ്​ പ​ള്ളി വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു

ഖുബാഅ് പള്ളി വിപുലീകരണം; കെട്ടിടമുടമകൾക്ക് നഷ്ടപരിഹാരം നൽകൽ ആരംഭിച്ചു

മദീന: ചരിത്രപ്രധാനമായ മദീനയിലെ ഖുബാഅ് പള്ളിയുടെ വിപുലീകരണത്തിനായി നീക്കംചെയ്യുന്ന വിവിധ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ആരംഭിച്ചു.

കിങ് സൽമാൻ ഖുബാഅ് മസ്ജിദ് വികസന പദ്ധതിക്ക് ചുറ്റുമുള്ള സ്ഥലമുടമകൾക്കാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് മദീന മേഖല വികസന അതോറിറ്റി വ്യക്തമാക്കി. നിർദിഷ്ട പരിധിയിലുള്ള കെട്ടിടമുടമകൾ കെട്ടിടങ്ങൾ ഒഴിയണമെന്നും ആവശ്യപ്പെട്ട രേഖകളുമായി അതോറിറ്റിക്ക് കീഴിലെ പ്രോപ്പർട്ടി മാനേജ്മെൻറുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

കെട്ടിടങ്ങൾ നീക്കംചെയ്യുന്നതിന് മുന്നോടിയായി കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ സർവിസ് കണക്ഷനുകൾ ജനുവരിയിൽ 23 മുതൽ വിച്ഛേദിക്കുമെന്നും അതോറിറ്റി സൂചിപ്പിച്ചു.

Tags:    
News Summary - Extension of Quba' Mosque; Compensation to building owners has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.