ശരത് ചന്ദ്രന് പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസി സ്പോർട്സ് ക്ലബ് റിയാദിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിലെ സജീവ അംഗമായ ശരത് ചന്ദ്രന് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റിയാദ് എക്സിറ്റ് 18-ലെ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് അംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു. കൊല്ലം സ്വദേശിയായ ശരത് ചന്ദ്രൻ കഴിഞ്ഞ എട്ട് വർഷമായി റിയാദിലെ റെേൻറാകിൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
എട്ടു വർഷത്തെ പ്രവാസത്തിലുടനീളം പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്ലബ്ബിെൻറ എല്ലാവിധ കായിക പ്രവർത്തനങ്ങളിലും അദ്ദേഹം മികച്ച പങ്കാളിത്തമാണ് വഹിച്ചിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ വെച്ച് ക്ലബ്ബിെൻറ സ്നേഹോപഹാരം ക്യാപ്റ്റൻ ശ്യാം കുമാറും വൈസ് ക്യാപ്റ്റൻ മിഥു മോഹനും ചേർന്ന് ശരത് ചന്ദ്രന് കൈമാറി. ക്ലബ്ബ് കോർ കമ്മിറ്റി അംഗങ്ങളായ രതീഷ് രവീന്ദ്രൻ, ലിജോ മാത്യു, കെ.എം. സാഹിൽ, അജ്മൽ മുക്കം, എം.പി. ഷഹ്ദാൻ, ജോജി ഫിലിപ്പ്, സജിത്ത് എന്നിവർ യാത്രയയപ്പ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.