സ​ക്ക​രി​യ സ്വ​ലാ​ഹി​ക്ക് ജി​ദ്ദ എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

സ​ക്ക​രി​യ സ്വ​ലാ​ഹി​ക്ക് എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ പ​ണ്ഡി​ത​നും വാ​ഗ്മി​യും എ​ട​വ​ണ്ണ മ​ഹ​ല്ല് ഖ​ത്തീ​ബു​മാ​യ സ​ക്ക​രി​യ സ്വ​ലാ​ഹി​ക്ക് ജി​ദ്ദ എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ദ്ദ ക​മ്മി​റ്റി​യെ സ​ക്ക​രി​യ സ്വ​ലാ​ഹി അ​ഭി​ന​ന്ദി​ക്കു​ക​യും പ്ര​കീ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​വ​ണ്ണ​യി​ൽ വി​വി​ധ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന മ​ഹ​ല്ല് ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ദ്ദ ക​മ്മി​റ്റി പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ര​ക്ഷാ​ധി​കാ​രി സാ​ക്കി​ർ ഹു​സ്സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സാ​ജി​ദ് ബാ​ബു, എം.​ടി. ബ​ഷീ​ർ, സ​മീ​ർ ക​ട​വ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ക​രി​യ സ്വ​ലാ​ഹി സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ആ​രി​ഫ് കി​ളു​ട​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Edavanna Mahal Committee gave reception to Zakaria Swalahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.