???????? ???????? ????????? ?????????? ?????????????? ????? ???????????? ???????

രാജ്യത്തി​െൻറ പൈതൃക സൗന്ദര്യം പകർത്തി ഈസ്​റ്റ്​ കോസ്​റ്റ്​ ഫെസ്​റ്റിവൽ

ദമ്മാം: സൗദി അറേബ്യയുടെ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ച്ചകളൊരുക്കി കിങ് അബ്​ദുല്ല എൻവയോൺമ​െൻറ്​ പാർക്കിൽ ആരം ഭിച്ച ഏഴാമത് ഈസ്​റ്റ്​ കോസ്​റ്റ്​ ഫെസ്​റ്റിവൽ ജനശ്രദ്ധ നേടുന്നു. മേളയുടെ ഭാഗമായി അമ്പതാണ്ടുകൾ മുമ്പുവരെ കിഴക ്കൻ പ്രവിശ്യയിൽ നിലനിന്ന മരക്കപ്പൽ നിർമാണം പുനഃരാവിഷ്​കരിച്ചു. മറഞ്ഞുപോയ പാരമ്പര്യ കലകളെ പുനഃപ്രതിഷ്ഠിക്കു ന്നതി​​െൻറ ഭാഗമായി കിഴക്കൻ പ്രവിശ്യ അമീർ പ്രിൻസ് സഊദ് ബിൻ നാഇഫ് അബ്​ദുൽ അസീസി​​െൻറ നിർദേശപ്രകാരമാണ് കപ്പൽ നിർമ്മാണം ഫെസ്​റ്റിവലി​​െൻറ ഭാഗമായത്.


ഗൾഫ് രാജ്യങ്ങളിലെ പരമ്പരാഗത വ്യവസായത്തെ തിരിച്ചു കൊണ്ടുവരുന്നതിൽ അതീവ പ്രാധാന്യമുണ്ടെന്ന് ഫെസ്​റ്റിവലിൽ പങ്കെടുക്കുന്ന നാസർ അബ്​ദുൽലത്തീഫ് പറഞ്ഞു. കരകൗശല നിർമാണ രംഗത്ത് നിപുണരായ നിരവധി സ്വദേശികളാണ് മേളകളിൽ നിറഞ്ഞു നിൽക്കുന്നത്. കപ്പൽ നിർമാണത്തിലേർപ്പെട്ട സ്വദേശികൾക്ക് തലമുറകളായി കിട്ടിയ വിവരങ്ങളാണ് നിർമാണത്തിന് സഹായകമായത്. കാറ്റിനെയും തിരമാലകളെയും പ്രതിരോധിക്കാൻ കപ്പലിനുപയോഗിക്കുന്ന മരം, ആണി തുടങ്ങിയ വസ്തുക്കളൊക്കെ ഗുണനിലവാരമുള്ളതാകണം. ആവശ്യക്കാർക്കനുസരിച്ച് കപ്പലി​​െൻറ നിർമാണവും വ്യത്യസ്തമായിരിക്കും. ചിലത് മത്സ്യബന്ധനത്തിനു വേണ്ടി മാത്രമായിരിക്കും. വേറെ ചിലത് മുത്തുകളും പവിഴങ്ങളും ശേഖരിക്കാനുപയോഗിക്കുന്നതും. അൽബും, ജാൽബോട്ട്, ബഗ്ള, അൽ ബഖാറ, അൽ സബൂക്ക് തുടങ്ങിയ കപ്പലുകളാണ് ഗൾഫ് മേഖലയിൽ പ്രധാനമായും നിർമിച്ചിരുന്നത്. യാത്രക്കുപയോഗിക്കുന്ന മരം കൊണ്ടുണ്ടാക്കുന്ന കപ്പലുകളിൽ തേക്ക്, മുളകൾ എന്നിവയാണ് കാര്യമായും ഉപയോഗിച്ചിരുന്നത്. മരം കൊണ്ട്​ വലിയ കപ്പലുണ്ടാക്കാൻ ഒരു വർഷത്തിലധികമാവും.


എന്നാൽ ചെറിയ ബോട്ടുകൾ നിർമിക്കാൻ മുന്നോ, നാലോ മാസങ്ങൾ മതി. ഇന്നത്തെ മര വ്യവസായങ്ങളുടെ കുറവ് ഇത്തരം നിർമാണങ്ങൾക്ക് വിഘാതമാണെന്ന് നിർമാതാക്കൾ പറയുന്നു. ടൂറിസം രംഗത്തെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താൻ കൂടിയാണ് അമ്പതാണ്ടുകൾക്ക് ശേഷം വീണ്ടും പരമ്പരാഗത നിർമാണങ്ങളെ പുനഃരുദ്ധരിക്കുന്നത്. മാത്രവുമല്ല പ്രാദേശിക വാണിജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും നിരവധി തൊഴിൽ സാധ്യതകൾ നൽകാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നതായി സൗദി ടൂറിസം, പൈതൃക വകുപ്പ് ഡയറക്​ടർ എൻജി. അബ്​ദുൽ ലത്വീഫ് അൽ ബുൻയാൻ പറഞ്ഞു. കപ്പൽ നിർമാണത്തിനു പുറമെ മൺപാത്ര നിർമാണം, അലങ്കാര വസ്തുക്കളുടെ നിർമാണം തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. മൗസം അൽഷർഖിയ്യ അവസാനിക്കുന്നതോടെ ഈസ്​റ്റേൺ കോസ്​റ്റ്​ ഫെസ്​റ്റിവലിനും തിരശ്ശീല വീഴും.

Tags:    
News Summary - east coast festival-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.