റിയാദ്: പ്രമുഖ അർബുദരോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന് ൈമത്രി കാരുണ്യസ്പർശം പുരസ്കാരം. റിയാദിൽ പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 15ാം വാർഷികം പ്രമാണിച്ചാണ് ആതുരസേവന, ജീവകാരുണ്യരംഗങ്ങളിലെ മികച്ച സംഭാവനക്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സമ്മാനിക്കുന്നത്. കേരളത്തിൽ ആദ്യമായി അർബുദ ചികിത്സാശാഖയും സ്റ്റെം സെൽ ട്രാൻസ്പ്ലാേൻറഷൻ യൂനിറ്റും സ്ഥാപിച്ച് കാൻസർ ചികിത്സാരംഗത്ത് പകരം വെക്കാനില്ലാത്ത മഹദ്വ്യക്തിയാണ് ഡോ. വി.പി. ഗംഗാധരനെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഏഴിന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 1954 ആഗസ്റ്റ് ഏഴിന് ജനിച്ച ഡോ. ഗംഗാധരൻ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കൽ കോളജ്, എയിംസ് ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ബിരുദാനന്തര ബിരുദം വരെ പഠിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ജനറൽ മെഡിസിനിൽ എം.ഡി, ഓേങ്കാളജി അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡി.എം എന്നീ ബിരുദങ്ങളും നേടി.
1995ൽ യു.എസ് ഫെലോഷിപ്പും 1997ൽ വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ ഫെലോഷിപ്പും സ്വായത്തമാക്കി. ദേശീയ, അന്തർദേശീയ തലങ്ങളിൽ ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. ശാസ്ത്രരത്ന അവാർഡ്, ഇന്ദിരാഗാന്ധി പുരസ്കാർ, ജെ.സി.ഐ ഇന്ത്യ അവാർഡ്, സംസ്കാര ബെസ്റ്റ് ഡോക്ടർ അവാർഡ്, ഡോ. എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, ടൈംസ് ഓഫ് ഇന്ത്യ ബ്രാൻഡ് ഐക്കൺ 2014 എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിവന്നു. നിലവിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ കാൻസർ രോഗ ചികിത്സ വിഭാഗത്തിെൻറ തലവനാണ്. കൂടാതെ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും തൃശൂർ ആൽഫ പെയിൻ ക്ലിനിക്കിെൻറയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. റിയാദിലെ പുരസ്കാര സമർപ്പണ പരിപാടിയിൽ ‘കാൻസർ: സത്യവും മിഥ്യയും’ എന്ന പേരിൽ നടക്കുന്ന ബോധവത്കരണ ക്ലാസിനും സംശയനിവാരണത്തിനും ഡോ. വി.പി ഗംഗാധരൻ നേതൃത്വം നൽകും. സംഗീത പരിപാടിയും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ഷംനാദ് കരുനാഗപ്പള്ളി (0560514198), റഹ്മാന് മുനമ്പത്ത് (0502848248), നസീര്‍ ഖാന്( 0507023710).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.