സൗദി കിരീടാവകാശിയുടെ വക ഒരു കോടി റിയാൽ കൂടി; 'ഇഹ്​സാൻ' പ്ലാറ്റ്​ഫോമിന്​ ലഭിച്ച സംഭാവന 100 കോടി റിയാൽ കവിഞ്ഞു

ജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച 'ഇഹ്​സാൻ' ദേശീയ പ്ലാറ്റ്​ഫോമിലേക്ക്​ ഒരു കോടി റിയാൽ കൂടി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ സംഭാവന നൽകി. കഴിഞ്ഞ റമദാനിലാണ്​ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനും 'ഇഹ്​സാൻ' എന്ന പേരിൽ പ്ലാറ്റ്​​ഫോം പ്രവർത്തനമാരംഭിച്ചത്​. പ്ലാറ്റ്​ഫോമി​െൻറ ആരംഭത്തിൽ തന്നെ സൽമാൻ രാജാവ്​ രണ്ട്​ കോടി റിയാലും കിരീടാവകാശി ഒരു കോടി റിയാലും സംഭാവന നൽകിയിരുന്നു.

അതി​െൻറ തുടർച്ചയെന്നോണമാണ്​ ഇപ്പോൾ കിരീടാവകാശി ഒരു കോടി റിയാൽ കൂടി സംഭാവന നൽകിയിരിക്കുന്നത്​. ഇതോടെ ഇഹ്​സാൻ പ്ലാറ്റ്​ഫോം വഴി ലഭിച്ച മൊത്തം സംഭാവന 100 കോടി റിയാലിലെത്തി. കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും സംഖ്യ​ സമാഹരിക്കാനായത്​ അഭൂതപൂർവമായ നേട്ടമായാണ്​ വിലയിരുത്തപ്പെടുന്നത്​. സംഭാവനകൾ 100 കോടി റിയാലിലെത്തിയതോടെ ഇഹ്​സാൻ പ്ലാറ്റ്​ഫോം പുതിയ ഘട്ടത്തിലേക്ക്​ പ്രവേശിച്ചിരിക്കുകയാണ്​. ജീവകാരുണ്യ മേഖല വികസിപ്പിക്കുന്നതിലും അതി​െൻറ സേവനങ്ങളുടെ ഗുണ​ഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇഹ്​സാൻ പ്ലാറ്റ്​​ഫോമിനു കീഴിൽ പ്രവർത്തനങ്ങൾ തുടരുകയാണ്​.

സൗദി ഡാറ്റ ആൻറ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അതോറിറ്റിയാണ്​ പ്ലാറ്റ്​ഫോമി​െൻറ മേൽനോട്ടം വഹിക്കുന്നത്​. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ മാത്രമായി പ്ലാറ്റ്ഫോം ആരംഭിച്ച ശേഷം അതിന്റെ വിവിധ സംരംഭങ്ങൾക്കും പരിപാടികൾക്കും സംഭാവന നൽകാൻ മുന്നോട്ട്​ വന്ന കിരീടാവകാശിയെ 'സദ്​യ' പ്രസിഡൻറ്​ ഡോ. അബ്​ദുല്ല ബിൻ ശറഫ്​ അൽഗാമിദി അഭിനന്ദിച്ചു. റെക്കോർഡ് സമയത്ത് ഇഹ്‌സാൻ പ്ലാറ്റ്ഫോം വിജയം നേടിയിരിക്കുന്നു. ആവശ്യക്കാർക്ക്​ സേവനം നൽകുന്നതിനുള്ള പദ്ധതികൾക്കുള്ള കിരീടാവകാശിയുടെ തുടർച്ചയായ സഹായമാണിത്​. ജീവകാരുണ്യ മേഖലയുടെ ആവശ്യകതകളുടെ യാഥാർഥ്യം പഠിച്ച്​ സേവനങ്ങളിലൂടെ നേട്ടങ്ങൾ കൈവരിക്കാനാണ്​ പ്ലാറ്റ്ഫോം താൽപ്പര്യപ്പെടുന്നത്. സംഭാവനകൾ ഒരു ബില്യൺ റിയാൽ എത്തിയത്​ പ്ലാറ്റ്‌ഫോമി​െൻറ പ്രവർത്തനം തുടരാനുള്ള ഏറ്റവും വലിയ പ്രചോദനമാണെന്നും സദ്​യ പ്രസിഡൻറ്​ പറഞ്ഞു.

Tags:    
News Summary - Donations to the Ihsan platform have exceeded 100 crore riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.