ഡോണൾഡ് ട്രംപ്
റിയാദ്: സൗദി അറേബ്യ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാർത്താസമ്മേളനത്തിലാണ് സൗദിയും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളും സന്ദർശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനങ്ങളിലൊന്നായിരിക്കും സൗദി അറേബ്യയിലേക്കുള്ളത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മഹാനായ മനുഷ്യനാണെന്നും ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സൗദി അറേബ്യ അമേരിക്കയിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു.
വാഷിങ്ടണിലെ സൗദി നിക്ഷേപത്തിന്റെ മൂല്യം ഒരു ട്രില്യൺ ഡോളറായി ഇരട്ടിയാക്കാനുള്ള സാധ്യതയെക്കുറിച്ച് സൗദി കിരീടാവകാശിയുമായി ചർച്ച ചെയ്യുമെന്നും പറഞ്ഞു. അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സൗദി കിരീടാവകാശിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.