മക്ക: റമദാനിൽ ഹറമിനടുത്ത സ്ഥലങ്ങളിൽ ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്ന് നിർമാർജ്ജന കമ്മിറ്റി തീരുമാനിച്ചു. 18 ഫീൽഡ് സൂപർവൈസർമാർ, 49 നിരീക്ഷകർ, 229 ടെക്നീഷ്യന്മാർ എന്നിവരുടെ പങ്കാളിത്തത്തോടെയായിരിക്കും ഇത്. വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് 49 വാഹനങ്ങളും മരുന്നടിക്കാൻ 47 വാഹനങ്ങളുമുണ്ടാകും.
ഹറം മേഖലയിലുള്ളവർക്കും തീർഥാടകർക്കും സുരക്ഷിതമായ ആരോഗ്യാവസ്ഥ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഡങ്കിപ്പനി നിർമാർജ്ജന രംഗത്ത് ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കമ്മറ്റി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.