ദമ്മാം: സൗദിയിൽ സന്ദർശക വിസയിലെത്തുന്ന കുടുംബങ്ങൾക്ക് ചികിത്സ ചെലവിൽ ദമ്മാമിലെ ദാറസിഹ മെഡിക്കൽ സെൻറർ ഇളവുകൾ പ്രഖ്യാപിച്ചു. റമദാൻ പ്രമാണിച്ചാണ് ഇൗ ആനുകൂല്യെമന്ന് ഒാപ്പറേഷൻ മാനേജർ മുഹമ്മദ് അഫ്നാസ് പറഞ്ഞു. പാസ്പോർട്ട് ഉപയോഗിച്ച് ദാറസിഹയിൽ രജിസ്റ്റർ ചെയ്താൽ വിസയുടെ കാലാവധി കഴിയുന്നതുവരെ സ്പെഷ്യലിസ്റ്റുകൾ സഹിതം മുഴുവൻ ഡോക്ടർമാരെയും ആദ്യ തവണ കാണുന്നതിന് ഫീസ് സൗജന്യമായിരിക്കും. തുടർന്നുള്ള കൺൾേട്ടഷനുകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. എക്സറേ, ഇ.സി.ജി, ഫിസിയോ െതറാപ്പി, ലേസർ സ്കിൻ ചികിത്സ, ലാബ് ടെസ്റ്റുകൾ എന്നിവക്കും 50 ശതമാനം ഇളവ് ലഭിക്കും. വാക്സിനുകൾക്ക് 15 ശതമാനവും ദന്ത ചികിത്സകൾക്ക് 30 ശതമാനവും വീതമാണ് ഇളവുകൾ. ഫാർമസിയിൽ നിന്ന് മരുന്നുകൾ വാങ്ങുന്നവർക്ക് എട്ട് ശതമാനം ഇളവ് ലഭിക്കും. ഗർഭിണികൾക്ക് ഒമ്പത് മാസം വരെ ചികിത്സ കിട്ടുന്ന പ്രത്യേക പാക്കേജും ഇതോടൊപ്പമുണ്ട്.
സ്കാനിങ്ങും ബ്ലഡ് ടെസ്റ്റുകളും ഡോക്ടറുടെ പരിശോധനയും അടങ്ങുന്ന ഇൗ പാക്കേജ് സന്ദർശക വിസയിലെത്തുന്നവർക്കും ഇൻഷുറൻസ് ആനുകൂല്യമില്ലാത്തവർക്കും ഏറെ സഹായകമാകും. നിത്യവും മരുന്നുകൾ കഴിക്കുന്നവർക്കും പ്രായമായവർക്കും പ്രത്യേക ഇളവിൽ തുടർ ചികിത്സകളും ഇതോടൊപ്പം ലഭ്യമാക്കും. മെയ് ഒന്ന് മുതൽ ആഗസ്റ്റ് 15 വരെയാണ് ആനുകൂല്യങ്ങൾ. പദ്ധതിയുടെ ഉദ്ഘാടനം ടാംകോ കമ്പനി ഉദ്യോഗസ്ഥൻ മൊയ്നുദ്ദീന് ആദ്യ അംഗത്വം നൽകി അഡ്മിനിസ്ട്രേഷൻ മാനേജർ ഖാലിദ് അൽതുൈവജരി നിർവഹിച്ചു. ഒാപറേഷൻ മാനേജർ മുഹമ്മദ് അഫ്നാസ്, ഫിനാനസ് മാനേജർ നാസർ ഖാദർ, ബിസ്നസ് ഡവലപ്മെൻറ് െഹഡ് സുനിൽ മുഹമ്മദ്, ബിസിനസ് എ എക്സിക്യുട്ടീവ് ലെയ്ത് ജമാൽ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ഗൈനക്കോളജി, പീഡിയാട്രിക്, ഇേൻറണിസ്റ്റ്, ഇ.എൻ.ടി ഒാർത്തോ, ദന്തൽ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമായി 50ലധികം ഡോക്ടർമാരുെട സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.