സൗദിയിൽ കോടികളുമായി മുങ്ങുന്നവരുടെ എണ്ണം കൂടി

ദമ്മാം: സൗദിയിലെ സ്ഥാപനങ്ങളില്‍ നിന്ന് പണവുമായി സ്വദേശത്തേക്ക്​ കടന്നു കളയുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്​ . കഴിഞ്ഞ ആറ് മാസത്തിനിടെ 256 ഇന്ത്യക്കാരടക്കം 720 പേർക്കെതിരെയാണ്​   കേസ്​ രജിസ്​റ്റർ ചെയ്​തത്​. സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്​സ്​ ആണ്​ കണക്ക് പുറത്ത് വിട്ടത്. കഴിഞ്ഞ മാസം ദമ്മാമിലെ  പ്രമുഖ ലിഫ്റ്റ് കമ്പനിയിലെ ജനറല്‍ മാനേജരായ മലയാളി സ്ഥാപനത്തി​​െൻറ ഒരു കോടി റിയാലുമായി  മുങ്ങി​. ഇത്തരം പരാതികള്‍ വര്‍ധിച്ചതോടെ കടുത്ത നടപടിയുമായി കൗണ്‍സില്‍ മുന്നോട്ട് വന്നിരിക്കയാണ്​. പ്രതികളെ പിടികൂടാന്‍ സൗദി വാണിജ്യ മന്ത്രാലയം അതാത് രാജ്യങ്ങളുടെ മന്ത്രാലയവുമായി ചര്‍ച്ച ആരംഭിച്ചു. ഇതില്‍ നിരവധി പരാതികള്‍ വാണിജ്യ മന്ത്രാലയം കൈകാര്യം ചെയ്യുന്നുണ്ട്. അടുത്ത മാസം സൗദി വാണിജ്യ മന്ത്രാലയ സംഘം ഇന്ത്യന്‍ വാണിജ്യ മന്ത്രിമായി ചര്‍ച്ച നടത്തുമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. സൗദിയില്‍ ഇവര്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ പണമിടപാട് ചെക്ക്​, ഓണ്‍ലൈന്‍ വഴി  നടത്തണമെന്ന്​​  കൗണ്‍സില്‍ അറിയിച്ചു. 
Tags:    
News Summary - crime -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.