സൗദിയിൽ പുതിയ രോഗികൾ 154; രോഗമുക്തരുടെ എണ്ണത്തിലും വർധനവ്

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 154 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വർധനവ് രേ ഖപ്പെടുത്തി. തിങ്കളാഴ്ച 49 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 115 ആയി ഉയർന്നു.

രാജ്യത്ത് ഇതുവരെ ക ോവിഡ് ബാധ സ്ഥിരീകരിച്ചത് 1453 പേരിലാണ്. അതിൽ 115 പേർ വൈറസ് ബാധയിൽ നിന്ന് മുക്തരായി. ബാക്കിയുള്ളവർ ചികിത്സയിൽ തുടരു കയാണ്. 22 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലും. ബാക്കി ആളുകളിൽ ഭൂരിഭാഗവും തൃപ്തികരമായ ആരോഗ്യവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിങ്കളാഴ്ച പുതിയ മരണങ്ങളൊന്നും റിേപ്പാർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വരെ എട്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. ക്വാറൈൻറനില്‍ കഴിഞ്ഞ ആയിരത്തോളം പേരെ രോഗമില്ലെന്ന് ഉറപ്പുവരുത്തി തിരിച്ചയച്ചതോടെ വരും ദിനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചതിൽ കൂടുതൽ കേസും മക്കയിൽ നിന്നാണ്. 40 പേരിലാണ് പുതുതായി ഇവിടെ രോഗം കണ്ടെത്തിയത്. ദമ്മാമിൽ 34ഉം റിയാദിലും മദീനയിലും 22 വീതവും ജിദ്ദയിൽ ഒമ്പതും ഹുഫൂഫിൽ ആറും അൽഖോബാറിൽ ആറും ഖത്വീഫിൽ അഞ്ചും താഇഫിൽ രണ്ടും തബൂക്ക്, ബുറൈദ, യാംബു, അൽറസ്, ഖമീസ് മുശൈത്ത്, ദഹ്റാൻ, സാംത, ദവാദ്മി എന്നിവിടങ്ങളിൽ ഒാരോ കേസും വീതമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

ഇതിൽ 16 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 138 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്ന് പകർന്നതാണ്. നേരത്തെ വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന് സൗദിയിൽ ഐസൊലേഷനില്‍ കഴിയുന്നവരിൽ പലർക്കും രോഗമില്ലെന്ന് കണ്ടെത്തി വിട്ടയച്ചു.

വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ഹോട്ടലുകളിലേക്ക് എത്തിച്ച് അവിടെ പാര്‍പ്പിച്ചിരുന്ന ആയിരത്തോളം പേര്‍ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് തിങ്കളാഴ്ചയോടെ വീടുകളിലേക്ക് മടങ്ങി. 14 ദിവസത്തെ സമയപരിധിക്കകത്ത് ഇവര്‍‌ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയാണ് മടക്കി അയക്കുന്നത്.

കൂടുതല്‍ പേരെ ഐസൊലേഷനില്‍നിന്നും നിരീക്ഷണത്തില്‍നിന്നും മുക്തരാക്കും. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ സ്വീകരിച്ച പ്രതിരോധ നടപടികൾ ഗുണം ചെയ്യുന്നു എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - covid update saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.