അഞ്ച് വിദേശികൾ കൂടി സൗദിയിൽ മരിച്ചു; 1325 പുതിയ രോഗികൾ

റിയാദ്​: കോവിഡ്​ ബാധിച്ച്​ സൗദി അറേബ്യയിൽ അഞ്ച്​ വിദേശികൾ കൂടി മരിച്ചു. കിഴക്കൻ പ്രവിശ്യയിലും മക്കയിലുമാണ് ​​ അഞ്ച്​ മരണങ്ങളും സംഭവിച്ചത്​. 25നും 50നുമിടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 157ലെത്തി.

പുതുത ായി 1325 പേർക്ക്​ രോഗം സ്ഥിരീകരിച്ചതോടെ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​ത ആകെ കേസുകളുടെ എണ്ണം 21402 ആയെന്ന്​ ആരോഗ് യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്​. ചികിത്സയിലുള്ള 18,292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. 169 ​േ​പർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2953 ആയി.

രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ്​ സർവേ 14 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ആരോഗ്യവകുപ്പി​​െൻറ പ്രത്യേക സംഘങ്ങൾ നേരി​െട്ടത്തിയാണ്​ പരിശോധന നടത്തുന്നത്​.

പുതിയ രോഗികൾ:
മക്ക 356, മദീന 225, ജിദ്ദ 224, റിയാദ്​ 203, ദമ്മാം 74, ഹുഫൂഫ്​ 42, ജീസാൻ 40, ബുറൈദ 37, ഖോബാർ 36, ജുബൈൽ 23, ത്വാഇഫ്​ 7, ഖമീസ്​ മുശൈത്ത്​ 6, അൽ-ജഫർ 4, ഖത്വീഫ്​ 4, ഉനൈസ 4, മൻദഖ്​ 4, തബൂക്ക്​ 4, മുസാഹ്​മിയ 4, ബേഷ്​ 3, അൽഖുറയാത്ത്​ 3, അൽഖർജ്​ 3, ദറഇയ 3, മിദ്​നബ്​ 2, യാംബു 2, ഖുലൈസ്​ 2, ഹഫർ അൽബാത്വിൻ 2, ഖുൻഫുദ 2, അൽഖറയ 1, മഖ്​വ 1, തുറൈബാൻ 1, ശറൂറ 1, അൽദീറ 1, സാജർ 1.

Tags:    
News Summary - covid gulf updates -saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.