ജിദ്ദ: രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനം വന്നാൽ പള്ളികൾ തുറക്കുമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ്. ഗവൺമെൻറിെൻറ നിർദേശങ്ങൾക്കും പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക്കും അനുസരിച്ചായിരിക്കും പള്ളികളിൽ നമസ്കാരങ്ങൾക്ക് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് നീക്കം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പള്ളികളിൽ ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് എത്രയും വേഗം നീക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പകർച്ചവ്യാധിയുടെ വ്യാപനശക്തി കുറയുന്നതോടെ അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഗവൺമെൻറിെൻറ നിർദേശങ്ങൾക്കും മുതിർന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക്കും പുറമെ ആരോഗ്യ വകുപ്പിെൻറ സ്ഥിതിഗതികളെ കുറിച്ചുള്ള വിലയിരുത്തലുകളും പരിഗണിച്ചേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കൂ.
ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് വേണ്ട മുൻകരുതൽ നടപടികൾ പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പുകളും പണ്ഡിതന്മാരും കോവിഡിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ മുഴുസമയം വിലയിരുത്തി കൊണ്ടിരിക്കുന്നുണ്ട്. ചിലർ സമൂഹ മാധ്യമങ്ങളിൽ ഒരു സുക്ഷ്മതയും പുലർത്താതെ, ഉടനെ പള്ളികൾ തുറക്കുമെന്ന് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ട്. അതെല്ലാം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ്. യഥാർഥ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് പള്ളികളിൽ നമസ്കാരത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.