സൗദിയിൽ ഇന്ന്​ എട്ട്​ മരണം, 435 പുതിയ രോഗികൾ

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ചൊവ്വാഴ്​ച എട്ടുപേർ മരിച്ചു. മരണസംഖ്യ 73 ആയി. 435 പേർക്ക്​ പുതുതായി ര ോഗബാധ സ്ഥിരീകരിച്ചു. വൈറസ്​ ബാധയേറ്റവരുടെ എണ്ണം ഇതോടെ 5,369 ആയി. മദീനയിൽ നാലും മക്കയിൽ മൂന്നും ജിദ്ദയിൽ ഒരാളുമ ാണ്​ ഇന്ന്​ മരിച്ചത്​. മദീനയിൽ മരണനിരക്ക്​ കുത്തനെ ഉയരുകയാണ്​. ഇന്ന്​ നാല്​ മരണങ്ങളാണ്​ മാത്രം സംഭവിച്ചത്​. ഇ തോടെ ഇവിടുത്തെ മരണ സംഖ്യ അവിടെ 29 ആയി.

മക്കയിൽ 18ഉം ജിദ്ദയിൽ 12ഉം റിയാദിൽ നാലും ഹുഫൂ-ഫിൽ മൂന്നും ഖത്വീഫ്​, ദമ്മ ാം, അൽഖോബാർ, ഖമീസ്​ മുശൈത്ത്​, ബുറൈദ, ജുബൈൽ, അൽബദാഇ എന്നവിടങ്ങളിൽ ഒാരോന്നുമാണ്​ ഇതുവരെ രജിസ്​റ്റർ ചെയ്​ത മരണങ്ങൾ. രോഗബാധിതരിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,407 ആണ്​. 62 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു​.

84 പേർ​ പുതുതായി സുഖം പ്രാപിച്ചു​. രോഗമുക്തരുടെ എണ്ണം 889 ആയി. പുതിയ രോഗികളുടെ എണ്ണത്തിൽ ​ഇന്നും റിയാദാണ് മുന്നിൽ. പുതുതായി 114 പേരിലാണ്​ രോഗം സ്ഥിരീകരിച്ചത്​. മക്കയിൽ 111, ദമ്മാമിൽ 69, മദീനയിൽ 50, ജിദ്ദയിൽ 46, ഹുഫൂഫിൽ 16, ബുറൈദയിൽ 10, ദഹ്​റാനിൽ ഏഴ്​, തബൂക്കിൽ നാല്​, ഹാഇൽ, അൽഖർജ്​, അൽബാഹ, അൽഖോബാർ, സാംത, ബീഷ, അബഹ, ത്വാഇഫ്​ എന്നിവിടങ്ങളിൽ ഒാരോന്ന്​ എന്ന നിലയിലാണ്​ പുതിയ രോഗികളുടെ പ്രദേശം തിരിച്ച കണക്ക്​.

റിയാദിൽ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1536 ആയി. മക്കയിൽ 1161ഉം മദീനയിൽ 829ഉം ജിദ്ദയിൽ 726ഉം ദമ്മാമിൽ 259ഉം ഖത്വീഫിൽ 189ഉം തബൂക്കിൽ113ഉം ഹുഫൂഫിൽ 81ഉം ത്വാഇഫിൽ 62ഉം ദഹ്​റാനിൽ 49ഉം ഖമീസ്​ മുശൈത്തിലും അൽഖോബാറിലും 43 വീതവും ബുറൈദയിൽ 40ഉം നജ്​റാനിൽ 26ഉം അബഹയിൽ 23ഉം യാംബുവിൽ 21ഉം ബീഷയിലും ജീസാനിലും 17 വീതവും അൽബാഹയിൽ 16ഉം അൽഖഫ്​ജിയിൽ 15ഉം അറാറിൽ 11ഉം ഖുലൈസിൽ ഒമ്പതും റഅസ്​ തനൂറയിലും സാംതയിലും എട്ട്​ വീതവും ദറഇയയിലും അൽഖർജിലും ഏഴ്​ വീതവും ജുബൈലിലും ശറൂറയിലും അഞ്ച്​ വീതവും അഹദ്​ റുഫൈദ, ഖുൻഫുദ, അൽറാസ്​, സബ്​ത്ത്​ അൽഅലായ എന്നിവിടങ്ങളിൽ നാലുവീതവുമാണ്​ രോഗബാധിതരുടെ കണക്ക്​.

Tags:    
News Summary - covid 19 soudi updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.