Posted On
date_range Updated On
date_range സൗദി ദുരിതാശ്വാസ ട്രക്കുകൾക്ക് നേരെ യമനിൽ ആക്രമണം
റിയാദ്: യമനിൽ സൗദി ദുരിതാശ്വാസ സംഘത്തിന് നേരെ ആക്രമണം. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻറ് റിലീഫ് സെൻററിെൻറ മൂന്നു ട്രക്കുകൾക്ക് നേരെയാണ് വ്യാഴാഴ്ച ബോംബാക്രമണമുണ്ടായത്.
മധ്യ യമനിലെ മആരിബിൽ വ്യാഴം ഉച്ചയോടെയാണ് സംഭവമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് വിതരണം ചെയ്യാനായി ട്രക്കുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കവേയാണ് േബാംബുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് ട്രക്കുകൾക്ക് തീ പിടിക്കുകയും ഭക്ഷ്യവസ്തുക്കൾ കത്തിനശിക്കുകയും ചെയ്തു.
യമൻ ഒൗദ്യോഗിക സർക്കാരിനെ സഹായിക്കുന്ന അറബ് സഖ്യസേന സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിർത്തിയിട്ടിരുന്ന സ്ഥലത്ത് വെച്ച് ട്രക്കുകളിൽ ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ നേതൃത്വത്തിൽ യമനിൽ നടത്തുന്ന വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മആരിബിലും ഭക്ഷ്യവസ്തുക്കളും ഒൗഷധങ്ങളും എത്തിക്കുന്നത്.
സാധാരണക്കാർക്ക് അടിയന്തിര ഭക്ഷ്യ, വൈദ്യ സഹായം എത്തിക്കുകയെന്ന തങ്ങളുടെ ദൗത്യത്തെ ഇൗ സംഭവങ്ങൾ ബാധിക്കില്ലെന്നും പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്നും കിങ് സൽമാൻ സെൻററർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.