സൗദിയുടെ പാചക പൈതൃകത്തിന് ദേശീയ അംഗീകാരം

ദ​മ്മാം : സൗ​ദി അ​റേ​ബ്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​സം​സ്കാ​ര​വും പാ​ച​ക​പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലൂ​ടെ 1,476 പാ​ച​ക​പാ​ര​മ്പ​ര്യ​ങ്ങ​ളും അ​നു​ബ​ന്ധ ആ​ചാ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി.

സൗ​ദി കു​ലി​ന​റി ആ​ർ​ട്സ് ക​മ്മീ​ഷ​ൻ 42 മാ​സം നീ​ണ്ടു​ന​ട​ത്തി​യ പ​ദ്ധ​തി​യി​ൽ രാ​ജ്യ​ത്തെ 94 ന​ഗ​ര​ങ്ങ​ളി​ലും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി 2,746 പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​വ​ന്ന പ​ര​മ്പ​രാ​ഗ​ത പാ​ച​ക​ക്കു​റി​പ്പു​ക​ൾ, പാ​ച​ക​രീ​തി​ക​ൾ, പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ച് ഗ​വേ​ഷ​ണ​ത്തി​നും പ​ഠ​ന​ത്തി​നും ഭാ​വി​ത​ല​മു​റ​ക​ൾ​ക്കു​മാ​യി ദേ​ശീ​യ രേ​ഖാ​ശേ​ഖ​രം ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ൾ പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നും പ്രാ​ദേ​ശി​ക ചേ​രു​വ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ ഭ​ക്ഷ്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് ക​മ്മീ​ഷ​ൻ സി.​ഇ.​ഒ മ​യാ​ദ ബ​ദ​ർ പ​റ​ഞ്ഞു.

ചെ​റു​കി​ട ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കും വീ​ട്ടി​ലി​രു​ന്ന് ഭ​ക്ഷ്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ത​യ്യാ​റാ​ക്കി വി​ൽ​ക്കു​ന്ന സം​രം​ഭ​ക​ർ​ക്കും പ​രി​ശീ​ല​നം, ഉ​ൽ​പ്പ​ന്ന വി​ക​സ​നം, വി​പ​ണ​ന​സ​ഹാ​യം എ​ന്നി​വ​യും ക​മ്മീ​ഷ​ൻ ന​ൽ​കി​വ​രു​ന്നു​ണ്ട്.

പ​ര​മ്പ​രാ​ഗ​ത സൗ​ദി പാ​ച​ക​രീ​തി​ക​ൾ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.

സൗ​ദി​യു​ടെ ത​ന​താ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളെ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​രു​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ പാ​ച​ക പൈ​തൃ​ക​ത്തി​ന്റെ രേ​ഖ​പ്പെ​ടു​ത്ത​ലി​ൽ​നി​ന്ന് അ​തി​ന്റെ പ്രാ​യോ​ഗി​ക പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ളെ ഭ​ക്ഷ്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, റെ​സ്റ്റോ​റ​ന്റു​ക​ൾ, വി​വി​ധ പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും മ​യാ​ദ ബ​ദ​ർ പ​റ​ഞ്ഞു.

ഇ​തി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത പാ​ച​ക​രീ​തി​ക​ളു​ടെ തു​ട​ർ​ച്ച​യും അ​വ ഭാ​വി​ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​തും ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്തി​ന​ക​ത്തും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്നും വി​വി​ധ ഭൂ​പ്ര​കൃ​തി​ക​ളും പ​രി​സ്ഥി​തി​ക​ളും സാം​സ്കാ​രി​ക അ​നു​ഭ​വ​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തി​യ സ​വി​ശേ​ഷ​മാ​യ പാ​ച​ക​പാ​ര​മ്പ​ര്യം ആ​ഗോ​ള ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തി​ൽ സൗ​ദി​യു​ടെ വ്യ​ക്തി​ത്വം ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മ​യാ​ദ ബ​ദ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Saudi Documents Culinary Heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.