Posted On
date_range Updated On
date_range സിറ്റി ഫ്ലവര്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ ഒക്ടോബർ അഞ്ച് മുതൽ
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറില്‍ ചതുര്‍ദിന മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാർട്ടമെന്റുകളിലും നാല് ദിവസം അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ ഉൽപ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണിത്.
ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെ നാല് ദിവസങ്ങളിലാണ് പ്രൊമോഷന്‍. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി സിറ്റി ഫ്ലവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രമോഷന്‍ സിറ്റി ഫ്ലവറിന്റെ മുഴുവന്‍ ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.