‘സിറ്റി ഫ്ലവർ വേൾഡ് കപ്പ് മാഡ്നസ്’ ഷോപ്പിങ്​ ഉത്സവം അഡ്മിനിസ്ട്രേഷൻ മാനേജർ അൻവർ സാദത് ഉദ്​ഘാടനം ചെയ്യുന്നു

സൗദിയിൽ ഫിഫ ലോകകപ്പ് ആവേശം വാനോളമുയർത്തി സിറ്റി ഫ്ലവർ ‘വേൾഡ് കപ്പ് മാഡ്നസ്’; വമ്പൻ ഓഫറുകളുമായി ഷോപ്പിങ്​ ഉത്സവം

റിയാദ്​: സൗദി അറേബ്യയിൽ ഫിഫ ലോകകപ്പ് ആവേശത്തെ അവിസ്മരണീയമായ ഷോപ്പിങ്​ അനുഭവമാക്കി മാറ്റാൻ സിറ്റി ഫ്ലവർ ഒരുങ്ങുന്നു. ‘സിറ്റി ഫ്ലവർ വേൾഡ് കപ്പ് മാഡ്നസ്’ എന്ന പേരിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ വമ്പൻ ഓഫറുകളാണ് മാനേജ്മെൻറ്​ പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ബത്​ഹയിലെ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേഷൻ മാനേജർ അൻവർ സാദത് നിർവഹിച്ചു. ചടങ്ങി​െൻറ ഭാഗമായി റഷീദ് ദയ കേക്ക് മുറിച്ചു. സിറ്റി ഫ്ലവർ ഭാരവാഹികളായ അഹമ്മദ് കമ്പായതിൽ, മാർക്കറ്റിങ്​ മാനേജർ നൗഷാദ്, സ്​റ്റോർ മാനേജർമാരായ അനസ്, ശരീഫ് പട്ടാമ്പി, മുഹമ്മദ് ഷാഫി, ശരത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ മാസം 18, 19, 20 (വ്യാഴം, വെള്ളി, ശനി) തീയതികളിലാണ് ഉപഭോക്താക്കൾക്കായി ഈ പ്രത്യേക ഓഫറുകൾ ലഭ്യമാകുക. നൂറുകണക്കിന് ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് ‘എക്‌സ്‌ക്ലൂസീവ് കില്ലർ ഓഫറുകളും’ മുമ്പെങ്ങുമില്ലാത്ത വമ്പൻ വിലക്കുറവുമാണ് ഈ ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഫുട്ബാൾ ആരാധകർക്കും കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ഷോപ്പിങ്​ ഉത്സവം വിഭാവനം ചെയ്തിരിക്കുന്നത്.

ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഫാഷൻ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ ഡിസ്‌കൗണ്ടുകൾ ലഭിക്കും. സൗദിയിലുടനീളമുള്ള സിറ്റി ഫ്ലവറി​െൻറ എല്ലാ ശാഖകളിലും ഈ ഓഫറുകൾ ഒരേസമയം ലഭ്യമാകുമെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - City Flower Elevates FIFA World Cup Enthusiasm in Saudi with 'World Cup Madness'; Shopping Festival Unleashes Massive Offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.