ഉമ്മൻചാണ്ടി റിയാദിലെത്തുന്നു;  ഒ.​െഎ.സി.സി സ്വാഗതസംഘമായി 

റിയാദ്​: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇൗമാസം 18 ന്​ സൗദിയിലെത്തുന്നു.  മുൻ മന്ത്രിയും എം.എൽ.എയുമായ കെ.സി. ജോസഫ്, കെ.പി.സി.സി. ജന.സെക്രട്ടറി സലിം തുടങ്ങിയവരും അദ്ദേഹത്തെ  അനുഗമിക്കുന്നുണ്ട്. 18ന്​  ഒ.​െഎ.സി.സി സെൻട്രൽ കമ്മറ്റിയൊരുക്കുന്ന സ്വികരണ പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. 

ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻറ്​ കുഞ്ഞി കുമ്പള ചെയർമാനും, ഗ്ലോബൽ കമ്മറ്റി സെക്രെട്ടറി ഷാജി കുന്നിക്കോട് ജനറൽ കൺവീനറും, നാഷണൽ കമ്മറ്റി ജന.സെക്രട്ടറി ഇസ്മായിൽ എരുമേലി കോ ഒാഡിനേറ്ററുമായി 101 അംഗ സ്വാഗത സംഘം രൂപവത്​കരിച്ചു.

Tags:    
News Summary - chandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.