സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷാഫലം: സൗദിയിലെ​ ഇന്ത്യൻ സ്​കൂളുകൾക്ക്​ മികച്ച വിജയം

റിയാദ്​: കോവിഡ്​ പ്രതിസന്ധിയിലെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷാഫലം പുറത്തുവന്നപ്പോൾ സൗദി അറേബ്യയിലെ ഇന്ത്യൻ സ്​ കൂളുകളിൽ മികച്ച വിജയം. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിന്​ പരീക്ഷയ്​ക്കിരുത്തിയ 412 കുട്ടികളിൽ 405 പേരെ ജയിപ്പിച്ച്​ 98.30 ശതമാനം വിജയം നേടാൻ കഴിഞ്ഞു. ഏഴുപേർ ഭാഗിക വിജയം ​നേടി. 391 വിദ്യാർഥികളെ പരീക്ഷയെഴുതിപ്പിച്ച റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിന്​ 346 പേരെയാണ്​ വിജയിപ്പിക്കാനായത്​. 45 കുട്ടികൾക്ക്​ ഭാഗിക വിജയം മാത്രമാണ്​ നേടാനായത്​. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ സയൻസ്​ വിഭാഗത്തിൽ പരീക്ഷയെഴുതിയ 166 കുട്ടികളിൽ 165 പേരും കോമേഴ്​സ്​ വിഭാഗത്തിൽ 62 വിദ്യാർഥികളിൽ 35 പേരും വിജയിച്ചു.

ജിദ്ദ അൽ മവാരിദ് സ്‌കൂളിന് വീണ്ടും നൂറു മേനിയോടെ വിജയത്തിളക്കം

ജിദ്ദ: സി. ബി.എസ്.ഇ പന്ത്രണ്ടാം തരം പരീക്ഷയിൽ അൽ മവാരിദ് ഇന്റർനാഷനൽ സ്കൂളിന് ഈ വർഷവും നൂറുമേനി. തുടർച്ചയായ 11 വർഷമായി സ്കൂൾ 100 ശതമാനം വിജയം നിലനിർത്തി പോരുന്നു. ഈ വർഷം പരീക്ഷയെഴുതിയ 56 വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെയാണ് പാസായത്. സയൻസ് സ്ട്രീമിലെ ശഹീന ബാനു 95 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 93.5 ശതമാനം മാർക്ക് നേടി സുൻധുസ് മസൂദ് രണ്ടാം സ്ഥാനവും 92.5 ശതമാനം മാർക്ക് നേടി അബ്ദുൽ അർഷഹ് നീലങ്ങാടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൊമേഴസ് സ്ട്രീമിൽ സയ്യിദ് അബ്റാർ അഹമദ് ഒന്നാംസ്ഥാനവും നയ്മ മൻസൂർ, തലാൽ മുഹമ്മദ് അബൂബക്കർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിദ്യാർത്ഥികളുടെ കഠിന പ്രയത്‌നവും മികച്ച അധ്യാപകരുടെ അർപ്പണ ബോധത്തോടെയുള്ള പരിശ്രമവുമാണ് ഈ വിജയത്തിന് നിദാനമെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ.എ. അബ്ദുൽ സമദ് അഭിപ്രായപ്പെട്ടു. സ്കൂൾ സ്പോൺസർ സാഅദ് സഅദ് അൽ ഹാരിസി, മാനേജർ കെ.ടി. മുഹമ്മദ് എന്നിവർ അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

റിയാദ്​ സ്​കൂളിൽ നേട്ടം സയൻസ്​ വിഭാഗത്തിന്​​

റിയാദ്​: റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ സയൻസ്​ വിഭാഗമാണ്​ ഏറ്റവും ഉയർന്ന മാർക്ക്​ നേടിയത്​. കോമേഴ്​സ്​, ഹ്യുമാനിറ്റീസ്​ വിഭാഗങ്ങളും പ്രകടനം മോശമായിട്ടില്ല. എല്ലാ വിഭാഗങ്ങളിലും കൂടി പരീക്ഷയെഴുതിയ ആകെ വിദ്യാർഥികളിൽ 57 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക്​ നേടി. 243 പേർക്ക്​ ഡിസ്​റ്റിങ്​ഷൻ ലഭിച്ചു. 340 വിദ്യാർഥികൾ ഡിസ്​റ്റിങ്​ഷനോട്​ കൂടിയ ഫസ്​റ്റ്​ ക്ലാസ്​ നേടി. ആറ്​ കുട്ടികൾക്ക്​ സെക്കൻഡ്​ ക്ലാസ്​ ലഭിച്ചു. 96.8 ശതമാനം മാർക്ക്​ നേടിയ സയൻസ്​ സ്ട്രീമിലെ എവലീൻ സാറാ സജിയാണ്​ സ്​കൂളിലെ ടോപ്പർ. അതേ വിഭാഗത്തിലെ തന്നെ 96.4 ശതമാനം മാർക്ക്​ നേടിയ അരുഷ അയൂബ്​, അലീന വിനോദ്​, ഇർതസ നിദാൽ ഖാൻ എന്നിവർ സ്​കൂളിലെ രണ്ടാം സ്ഥാനം പങ്കിട്ടു. അതേ വിഭാഗത്തിലെ ഇസ്ര അമാൻ, ശൈഖ്​ ഫർഹീൻ സക്കീർ ഹുസൈൻ എന്നിവർ 96 ശതമാനം മാർക്കോടെ സ്​കൂളിലെ മൂന്നാം റാങ്ക്​ പങ്കിട്ടു. കോമേഴ്​സ്​ വിഭാഗത്തിൽ റേച്ചൽ റീൻ സാങ്​റ്റിസ്​ 94.2 ശതമാനം മാർക്കോടെ ഒന്നാം റാങ്കിന്​ അർഹയായി. അമർദീപ്​ കുഞ്ഞിലിക്കാട്ടിൽ ഷാൽ, അമ്മാർ കാസിം ശരീഫ്​ എന്നിവർ 93.6 ശതമാനം മാർക്കോടെ രണ്ടാം റാങ്ക്​ പങ്കിട്ടപ്പോൾ യാസ്​മിൻ ആദം മാലിക്​ 93.2 ശതമാനം മാ​ർക്കോടെ മൂന്നാം റാങ്ക്​ നേടി. ഹ്യുമാനിറ്റീസ്​ സ്​ട്രീമിൽ ഹുദ നാസർ (91 ശതമാനം) ഒന്നാം റാങ്കും ദേവയാനി റോയ്​ (88.8 ശതമാനം) രണ്ടാം റാങ്കും നേഹ അയൂബ്​ (88.6 ശതമാനം) മൂന്നാം റാങ്കും നേടി.

ജുബൈൽ സ്​കൂളിലും സയൻസ്​​ നേട്ടം

ജുബൈൽ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നേട്ടം സയൻസ്​ വിഭാഗത്തിനാണ്. ഇൗ സ്​ട്രീമിൽ പരീക്ഷ എഴുതിയ അകെ 166 പേരിൽ 165 വിദ്യാർഥികളും വിജയിച്ചു. കോമേഴ്‌സ് വിഭാഗത്തിൽ 62 പേരാണ്​ പരീക്ഷ എഴുതിയത്​. അതിൽ 35 വിദ്യാർഥികളാണ്​ വിജയിച്ചത്​. സയൻസിൽ പ്രതം ആകാശ് ബന്ദെ (97.8 ശതമാനം), നവീദ് സയ്യിദ് അബ്​ദുൽ കരീം (96.6 ശതമാനം), ഗുർലീൻ കൗർ (96.6 ശതമാനം), പ്രിയ അഗർവാൾ (96.6 ശതമാനം), അഹമ്മദ് ബാസിം ഹുസൈൻ (96.2 ശതമാനം), ഹർഷിൽ അജയകുമാർ പട്ടേൽ (96.2 ശതമാനം) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ പങ്കിട്ടു. മുഹമ്മദ് അർബാസ്​ ജലീസ് (94.4 ശതമാനം), സീഷാൻ ഇല്യാസ് (92 ശതമാനം), സിദ്ദിഖ് സാകിറാ ബീഗം (89.2 ശതമാനം) എന്നിവർ കോമേഴ്‌സ് വിഭാഗത്തിലും ആദ്യ സ്ഥാനങ്ങളിലെത്തി. വിജയികളെ പ്രിൻസിപ്പൽ ഡോ. നൗഷാദ് അലി അഭിനന്ദിച്ചു.

ജിദ്ദ ഇന്ത്യന്‍ സ്കൂളിൽ 98.30 ശതമാനം വിജയം

ജിദ്ദ: സി.ബി.എസ്.ഇ പ്ലസ്ടൂ പരീക്ഷയിൽ ജിദ്ദ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിന് മികച്ച വിജയം. 98.30 ശതമാനമാണ് സ്‌കൂളിലെ വിജയം. പരീക്ഷ എഴുതിയ 412 വിദ്യാർഥികളിൽ 405 പേർ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 487 (97.4 ശതമാനം) മാർക്കോടെ ആയിഷ ഖാൻ, ഋതിക് മറുതപ്പ എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 486 (97.2 ശതമാനം) മാർക്കോടെ സൽ‍മ, ഹസൻ ഷമീർ മുഹമ്മദ് എന്നിവർ രണ്ടാം സ്ഥാനത്തും 483 (96.6 ശതമാനം) മാർക്കോടെ ഫർവ ഗുഡ്‌വാല, നബീല ഗുലാം ഖാദർ എന്നീ വിദ്യാർഥിനികൾ മൂന്നാം സ്ഥാനത്തുമെത്തി. കൊമേഴ്‌സ് വിഭാഗത്തിൽ 474 (94.8 ശതമാനം) മാർക്കോടെ അലീന ജിമ്മിച്ചൻ, 473 (94.6 ശതമാനം) മാർക്കോടെ തരുൺ സോണി ജോസഫ്, 466 (93.2 ശതമാനം) മാർക്കോടെ പ്രേരണ താക്കൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹ്യൂമാനിറ്റിസ് വിഭാഗത്തിൽ ഹിബ തസ്‌നി അബ്​ദുല്ലയാണ് ഏറ്റവും കൂടുതൽ മാർക്ക് നേടിയത്, 484 (96.8 ശതമാനം). അബ്​ദുല്ല നാദിർ ചെമ്പൻ 473 (94.6 ശതമാനം) മാർക്കോടെ രണ്ടാം സ്ഥാനവും മുഹമ്മദ് ഷംഷാദ് അലി അബ്ബാസി 472 (94.4 ശതമാനം) മാർക്കോടെ മൂന്നാം സ്ഥാനവും നേടി. വിജയം നേടിയ വിദ്യാർഥികളെ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസ്സൻ, മാനേജിങ് കമ്മറ്റി അംഗങ്ങൾ അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

പെൺകുട്ടികളുടെ മികവിൽ ദമ്മാം സ്​കുൾ ഇത്തവണയും നൂറുമേനിയുടെ നിറവിൽ

ദമ്മാം: ആദ്യ സ്​ഥാനങ്ങൾ ​ൈകയ്യടക്കിയ പെൺകുട്ടികളുടെ മികവിൽ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ ഇത്തവണയും സി.ബി.എസ്.ഇ 12ാം ക്ലാസ്​​ പരീക്ഷയിൽ നൂറുമേനി കൊയ്​തു. 99.4 ശതമാനം മാർക്ക്​ നേടി അനിഷ ശർമിള അനിൽകുമാർ ഒന്നാമതെത്തി. സാമിയ റിയാസ്​ മുല്ല, ഹിബ എന്നിവർ 98.6 ശതമാനം മാർക്ക്​ വീതം നേടി തൊട്ടുപിന്നിലെത്തി. 98 ശതമാനം മാർക്ക്​ വീതം നേടിയ ഫാത്വിമ മുഹമ്മദ്​ അമീനും അഫ്രാൻ അലീമും മൂന്നാം സ്​ഥാനം പ-ങ്കിട്ടു.

ചരിത്രപരമായ നേട്ടമാണ്​ ഇത്തവണ ദമ്മാം സ്​കൂൾ കൈവരിച്ചതെന്ന്​ ഭരണസമിതി ചെയർമാൻ ഫുർഖാൻ മുഹമ്മദ്​ പറഞ്ഞു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമമാണ്​ നൂറുമേനി വിജയം ആവർത്തിക്കാൻ സഹായിച്ചതെന്ന്​ പ്രിൻസിപ്പൽ സു​ൈബർ ഖാൻ പറഞ്ഞു. ഹ്യൂമാനിറ്റീസ്​ വിഭാഗത്തിലെ കുട്ടികളാണ്​ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി സ്​കുളിനെ മുന്നിലെത്തിച്ചത്​. ആദ്യ സ്​ഥാനങ്ങൾ പങ്കിട്ട അനീഷ ശർമിള അനിൽകുമാർ, ഹിബ, സാമിയ റിയാസ്​ അഹമ്മദ്​ എന്നിവർക്ക്​ പിന്നാലെ 97.6 ശതമാനം മാർക്ക്​ നേടിയ തൈബ ​െസയ്​ദ്​ ആസിഫിനാണ്​ ഹ്യൂമാനിറ്റീസിൽ മൂന്നാം സ്​ഥാനം. അഫ്രാൻ അലീം, ഫാത്വിമ മുഹമ്മദ്​ അമീൻ എന്നിവർ 98 ശതമാനം മാർക്ക്​ വീതം നേടി സയൻസ്​ വിഭാഗത്തിൽ ഒന്നാമതെത്തി. കാർത്തിക സെന്തിൽകുമാർ 97.6 ശതമാനം മാർക്കും നവ്യ സാജൻ 97 ശതമാനം മാർക്കും നേടി രണ്ടും മൂന്നും സ്​ഥാനങ്ങൾ പങ്കിട്ടു. കോമേഴ്​സ്​ വിഭാഗത്തിൽ 95.8 ശതമാനം മാർക്ക്​ നേടിയ ഹീര ഹരി രേഖക്കാണ്​ ഒന്നാം സ്​ഥാനം. സാമിയ അമാൻ ഖാൻ 95.2 ശതമാനം മാർക്ക്​ നേടി രണ്ടാം സ്​ഥാനവും 94.8 ശതമാനം മാർക്ക്​ നേടി ദേവയാനി, വിജയലക്ഷമി വേദ വിനായകം എന്നിവർ മൂന്നാം സ്​ഥാനവും കരസ്​ഥമാക്കി. അനീഷ ശർമിള അനിൽകുമാർ ​ൈസക്കോളജി, ജ്യോഗ്രഫി എന്നിവയിൽ 100 ശതമാനം മാർക്കും നേടിയപ്പോൾ ​തൈബ സെയ്​ദ് ​ആസിഫ്​ ​ൈസക്കോളജിയിലും ആകാശ്​ മുരളി ഫിസിക്കൽ എജ്യൂക്കേഷനിലും മുഹമ്മദ്​ ഫർഹാൻ മാർക്കറ്റിങ്ങിലും മൂഴുവൻ മാർക്കും നേടി. 48 കുട്ടികൾ 95 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടിയപ്പോൾ 119 കുട്ടികൾ 90നും 95നും ഇടയിൽ ശതമാനം മാർക്ക്​ നേടി.

 

 

 

Tags:    
News Summary - cbse result glares in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.