???????? ????????? ??????????? ?????????? ???????????? ??????? ??????????? ?????? ??????????? ???????? ??????????

കെയര്‍ ഫെസ്​റ്റ്​

റിയാദ്: ചുങ്കത്തറ അസോസിയേഷൻ ഫോര്‍ റിയാദ് എക്‌സ്പാട്രിയേറ്റ് (കെയര്‍) ഇൗദ്​ ആഘോഷം സംഘടിപ്പിച്ചു. അവശതയനുഭവിക ്കുന്ന പ്രവാസികള്‍ക്കും നിലാംബരായ രോഗികള്‍ക്കും സഹായം നൽകാനുള്ള ‘ജീവകാരുണ്യത്തിന് ഒരുകൈതാങ്ങ്’ എന്ന പദ്ധതി യുടെ ഭാഗമായാണ്​ ‘കെയര്‍ ഫെസ്​റ്റ്​’ എന്ന പേരിൽ പരിപാടി നടന്നത്​. ചുങ്കത്തറ നിവാസികളായ റിയാദിലുള്ളവർ ഒത്തുചേർന്ന പരിപാടി അല്‍മദീന ഓഡിറേറാറിയത്തില്‍ നടന്നു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ ഷംനാദ് കരുനാഗപള്ളി ഉദ്ഘാടനം ചെയ്തു. ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ബാപ്പു മാമ്പൊയില്‍ അധ്യക്ഷത വഹിച്ചു. കെ.വി അസീസ്, ജുന ആസിഫ്, അക്ബർ, കുഞ്ഞുമുഹമ്മദ്, ഉമർ ചങ്കരത്ത്, പ്രിൻസ് എന്നിവർ സംസാരിച്ചു. അയ്യൂബ് കരൂപ്പടന്ന വിജയികള്‍ക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു. അന്‍വര്‍ ചുങ്കത്തറ സ്വാഗതവും കരീം കല്ലു നന്ദിയും പറഞ്ഞു. സത്താര്‍ മാവൂരി​​െൻറ നേതൃത്വത്തില്‍ ഈദ് ഇശല്‍ ടീം നയിച്ച സംഗീത വിരുന്നും കെയര്‍ കുടുംബാംഗങ്ങർ അവതരിപ്പിച്ച വിവധ കലാകായിക, വിനോദ പരിപാടികളും അരങ്ങേറി.

Tags:    
News Summary - care fest-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.