ദമ്മാം: ഖത്തീഫിൽ കാർ കടലിലേക്ക് വീണ് ആറ് യുവാക്കൾ മുങ്ങി മരിച്ചു. ഖത്തീഫിലെ ദാന സെൻററിന് സമീപം കടൽ തീരത്തോട് ചേർന്ന സ്ഥലത്ത് തിങ്കളാഴ്ച ൈവകുന്നേരമാണ് ദാരുണമായ അപകടം.
15 ^20 വയസ് വരുന്ന യുവാക്കളാണ് മരിച്ചത്. വാഹനം ഒാടിക്കൊണ്ടിരിക്കെ കടലിനോട് ചേർന്ന സുരക്ഷാഭിത്തിയിലിടിച്ച് നിയന്ത്രണം വിട്ട് കടലിലേക്ക് മറിയുകയായിരുന്നു. പതിവ് പട്രോളിംങിനിടെ തീര സംരക്ഷണ സേനയാണ് ആദ്യം അപകട സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന് കിഴക്കൻ പ്രവിശ്യ തീരസംരക്ഷണ സേന ഒൗദ്യോഗിക വക്താവ് ഉമർ ഇബ്ൻ മുഹമ്മദ് അൽ അക്ലബി വ്യക്തമാക്കി.
ഉടൻ തന്നെ സെർച്ച് ആൻറ് െറസ്ക്യൂ കോ ഒാർഡിനേഷൻ െസൻററിൽ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ്, ഗതാഗത വകുപ്പ്, റെഡ് ക്രസൻറ് എന്നിങ്ങനെ വിവിധ വകുപ്പുകൾ സംഭവ സ്ഥലത്ത് കുതിെച്ചത്തി.
തീര സംരക്ഷണ സേനയിെല വിദഗ്ധ സംഘം പൂർണമായും െവള്ളത്തിൽ മുങ്ങിയ വാഹനത്തിെൻറ ഡോർ തകർത്താണ് രക്ഷാ പ്രവർത്തനം നടത്തിയത്.
അപ്പോഴേക്കും വാഹനത്തിലുണ്ടായിരുന്ന ആറു പേരും മരിച്ചിരുന്നു. പിന്നീട് ക്രെയിനുപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്.
അപകടത്തെ കുറിച്ച അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം സമാന രീതിയിൽ മറ്റൊരു അപകടത്തിൽ സ്വദേശി പൗരൻ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.