സൗദി 124 ബില്യന്‍ റിയാലി​െൻറ ബോണ്ടുകള്‍  പുറത്തിറക്കും

റിയാദ്: സൗദി ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന രണ്ടാംഘട്ട ബോണ്ടുകള്‍ ആഗസ്​റ്റ്​ 20ന് വിപണിയിലിറക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രാഷ്​ട്രത്തി​​െൻറ പൊതുകടം വീട്ടല്‍ ലക്ഷ്യമാക്കി പുറത്തിറക്കുന്ന ബോണ്ടുകള്‍ 124 ബില്യന്‍ റിയാല്‍ വില വരുന്നതായിരിക്കും. ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ ബോണ്ടുകളുടെ ഇരട്ടി വിലക്കുള്ള ബോണ്ടുകളാണ് രണ്ടാം ഘട്ടത്തില്‍ പുറത്തിറക്കുന്നത്. 
നിക്ഷേപകരില്‍ നിന്ന് വന്‍സ്വീകാര്യത ലഭിച്ചതിനാലാണ് ബോണ്ടുകളുടെ സംഖ്യ വര്‍ധിപ്പിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട ധനകാര്യ മന്ത്രാലയത്തി​​െൻറ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 
രണ്ടാം ഘട്ട ബോണ്ടുകളെ കുറിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ പൊതുകട വിഭാഗം വ്യക്തമാക്കി. ബോണ്ടുകള്‍ പുറത്തിറക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ സജ്ജമായിട്ടുണ്ട്. അവധി നിശ്ചയിക്കാത്ത ബോണ്ടുകളാണ് ധനകാര്യ മന്ത്രാലയം വിപണിയില്‍ ഇറക്കുന്നത് എന്നതിനാല്‍ നിക്ഷേപകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 2017ലെ കമ്മി ബജറ്റ് അംഗീകാരം നല്‍കിയ വേളയില്‍ സൗദി മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് പൊതുകടം കുറക്കാന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ സ്വകാര്യ വിപണിയില്‍ ഇറക്കുന്നത്. ഇതി​​െൻറ നടപടികള്‍ക്ക് ധനകാര്യ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെയും ധനകാര്യ വിപണിയുടെയും സാമ്പത്തിക നയങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ ബോണ്ടുകള്‍ വിപണിയില്‍ ഇറക്കുക.
 
Tags:    
News Summary - bond saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.