ജിദ്ദയിൽ നടന്നുവരുന്ന അബീർ ബ്ലാസ്റ്റേഴ്സ് എഫ്.സി സൂപ്പർ
ലീഗ് ഫുട്ബാൾ ടൂർണമെന്റ് എ ഡിവിഷൻ മാൻ ഓഫ് ദ മാച്ച്
ഷിഹാദ് നെല്ലിപ്പറമ്പനുള്ള ട്രോഫി റസാക്ക് (സമ ട്രേഡിങ് കമ്പനി) കൈമാറുന്നു
എഫ്.സി സെമിയിൽ
ജിദ്ദ: ജിദ്ദയിൽ നടന്നുവരുന്ന അബീർ ബ്ലാസ്റ്റേഴ്സ് എഫ്.സി സൂപ്പർ ലീഗ് എ ഡിവിഷൻ വിഭാഗത്തിൽ സബീൻ എഫ്.സി, എ.സി.സി മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. നിരവധി മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച എ.സി.സിയുടെ ഷിഹാദ് നെല്ലിപ്പറമ്പനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ യാസ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യൂത്ത് ഇന്ത്യ എഫ്.സിയെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. യാസ് എഫ്.സിക്ക് വേണ്ടി അഷ്ഫാക്കും അൻഷിദും ഓരോ ഗോളുകൾ നേടിയപ്പോൾ, യൂത്ത് ഇന്ത്യക്ക് വേണ്ടി മുഹമ്മദ് നിഷാം ആശ്വാസ ഗോൾ നേടി. മികച്ച പ്രകടനം കാഴ്ചവെച്ച യാസ് എഫ്.സിയുടെ അൻഷിദ് അഹമ്മദിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. രണ്ടാം ബി ഡിവിഷൻ മത്സരത്തിൽ ബി.സി.സി.ഐ ഐ.എസ്.ജെ, ജിദ്ദ എഫ്.സി മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ബി.സി.സി ഐ.ഐ.എസ്.ജെക്ക് വേണ്ടി മുഹമ്മദ് റിഷാൻ ലീഡ് നേടി. ഏഴു മിനിറ്റുകൾക്കുള്ളിൽ ഷൈജാസ് കറുത്തേടത്തിലൂടെ ജിദ്ദ എഫ്.സി ഗോൾ മടക്കി. മികച്ച കളിക്കാരനായി ജിദ്ദ എഫ്.സിയുടെ ഷൈജാസ് കറുത്തേടത്തിനെ തിരഞ്ഞെടുത്തു.
ടൂർണമെന്റിൽ വെള്ളിയാഴ്ച എ ഡിവിഷനിൽ മഹ്ജർ എഫ്.സി, സബീൻ എഫ്.സിയെ നേരിടും. ബി ഡിവിഷനിൽ ബ്ലൂസ്റ്റാർ ബി, ന്യൂ കാസിൽ എഫ്.സിയുമായും ഐ.ടി സോക്കർ എഫ്.സി, ബി.സി.സി എഫ്.സിയുമായും ഏറ്റുമുട്ടും. 40 വയസ്സിന് മുകളിലുള്ളവർക്കായി നടക്കുന്ന വെറ്ററൻസ് മത്സരത്തിൽ സ്പോർട്ടിങ് പേരന്റ്സ് 11, ഫുട്ബാൾ ലവേഴ്സ് ഹൈഫ മാൾ ടീമുകൾ തമ്മിൽ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.