പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതപ്പ് വിതരണം നടത്തിയപ്പോൾ
റിയാദ്: തണുപ്പുകാലം ശക്തമായതോടെ പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് പുതപ്പ് വിതരണം നടത്തി. മുൻവർഷങ്ങളിൽ നടത്തിയിരുന്നപോലെ മരുഭൂമിയിൽ കഴിയുന്ന ആട്ടിടയന്മാർക്കും കൃഷിയിടത്തിൽ തൊഴിലെടുക്കുന്നവർക്കും ഇത്തവണയും നിരവധി പുതപ്പുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
പ്രസിഡൻറ് അഫ്സൽ മുല്ലപ്പള്ളി, ജനറൽ സെക്രട്ടറി ഹാസിഫ് കളത്തിൽ, ചെയർമാൻ ഗഫൂർ ഹരിപ്പാട്, ട്രഷറർ സുബൈർ കുപ്പം, വൈസ് പ്രസിഡൻറ് മുസ്തഫ ആതവനാട്, ജോയൻറ് സെക്രട്ടറി കണ്ണൻ കോട്ടയം, ഫൈസൽ, സുബൈർ തിരുവനന്തപുരം, ഇസ്മാഈൽ മലപ്പുറം, ജോയ് തൃശൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.