??????? ????????? ????????? ?????? ??????????????? ??????

പ്രവാസി ബാർബേഴ്സ് കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു

ജിദ്ദ: ബാർബർമാരുടെ കൂട്ടായ്മയായ ‘പ്രവാസി ബാർബേഴ്സ് കൂട്ടായ്മയുടെ (പി.ബി.കെ) ഒന്നാം വാർഷികം വിവിധ പരിപാടികളോട െ ആഘോഷിച്ചു. ശറഫിയ്യ ഇമ്പാല ഗാർഡനിൽ നടന്ന പരിപാടിയിൽ മെമ്പർഷിപ്പ് വിതരണം, യൂണിഫോം മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് വിതരണം, 30 വർഷം പ്രവാസം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു. പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്​ടപ്പെട്ട ഇന്ത്യൻ ജവാൻമാർക്ക് അനുശോചനം രേഖപ്പെടുത്തിയാണ്​ പരിപാടി ആരംഭിച്ചത്​. നാനൂറിലേറെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

പ്രസിഡൻറ് മുസ്തഫ കോട്ടയിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തക സമീറ അസീസ് ഉദ്​ഘാടനം ചെയ്തു. അബീർ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഡോ. അഹമ്മദ് ആലുങ്ങൽ മുഖ്യഅഥിതിയായിരുന്നു.

ഗോപി നെടുങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. അബ്്ദുൽ ഹഖ് തിരൂരങ്ങാടി, ശംസുദ്ദീൻ കൊടക്കാടൻ, വി.പി ഷിയാസ്, സാദിഖലി തുവ്വൂർ, ഉണ്ണീൻ പുലാക്കൽ എന്നിവർ ആശംസ നേർന്നു. കാരുണ്യ ഫണ്ടി​െൻറ വാർഷിക കണക്ക് ട്രഷറർ ഹാരിസ് പെരിന്തൽമണ്ണ അവതരിപ്പിച്ചു.

ഇ.കെ ബാദുഷ സ്വാഗതവും ജോ. സെക്രട്ടറി ഷാജഹാൻ കാരപറമ്പ് നന്ദിയും പറഞ്ഞു. ശംസുദ്ദീൻ അത്തക്കകത്ത്, നവാസ്, മുജീബ് മമ്പാട് എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് നാസർ മോങ്ങത്തി​െൻറ നേതൃത്വത്തിൽ ‘തേരീ ഉമ്മീദ്’ സംഗീതപരിപാടി, നൃത്തം, മിമിക്രി, ഗസൽ തുടങ്ങിയ കലാപരിപാടികളും ക്വിസ് മത്സരവും നടന്നു. സുബൈർ, റിയാസ് വളയങ്ങാട്ട്, ജുനൈസ്, അഷ്റഫ് പുളിക്കൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Tags:    
News Summary - barbers celebration-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.