ദമ്മാം: അഞ്ച് മാസം മുമ്പ് ദമ്മാമിൽ മരിച്ച തൃശൂർ സ്വദേശി ബാബുവിെൻറ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും. സൗദിയ എയർലൈൻസിൽ രാവിലെ പത്ത് മണിയോടെ നെടുമ്പാേശ്ശരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. മസ്തിഷ്കമരണമായിരുന്നതിനാൽ ബാബുവിെൻറ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ഇതിനാൽ സൗദി സർക്കാർ ചെലവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. കൂടെ ഒരാൾക്ക് പോകാനുള്ള ചെലവും സർക്കാർ വഹിക്കുന്നുണ്ട്. 2017 ഒക്ടോബർ 26^നായിരുന്നു ബാബു മരിച്ചത്. വീണു പരിക്കേറ്റ നിലയിലായിണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് സ്പെഷ്യൽ ടീം അന്വേഷണം നീണ്ടുപോയി. പൊലീസ് റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൃതദേഹം എന്ന് എത്തുമെന്നറിയാതെ അനിശ്ചിതത്വത്തിൽ കഴിയുകയായിരുന്നു കുടുംബം. തൃശൂർ കുരിയാച്ചിറ സെൻറ്മേരീസ് സ്ട്രീറ്റിൽ പരേതരായ ലോനപ്പൻ ജോസ്^റോസ്ലി ദമ്പതികളുടെ മകനാണ് ബാബു. ഭാര്യ: മേരി ഷറിൻ, മകൾ ദിയ ബി. റോസ്ലിൻ. സഹോദരങ്ങൾ: ജോൺസൻ, സിനോബിയ, ഷാജൂ, ഉഷ ഫ്രാൻസിസ്.
സംസ്കാരം ശനിയാഴ്ച ൈവകുന്നേരം നാല് മണിക്ക് കുരിയച്ചിറ സെൻറ്ജോസഫ് പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവയവദാനം നടത്തിയതിനാൽ സൗദി സർക്കാർ 50,000 റിയാൽ കുടുംബത്തിന് പാരിതോഷികം നൽകുന്നുണ്ട്. മൃതദേഹത്തോടൊപ്പം സാമൂഹികപ്രവർത്തകൻ നാസ് വക്കമാണ് അനുഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.