1. റിയാദിലെ അൽയാസ്മിൻ സ്കൂളിൽ സംഘടിപ്പിച്ച പ്രൈമറി വിഭാഗം ‘ആർട്ട് എക്സ്പോ’ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗഖത്ത് പർവേസ് ഉദ്ഘാടനം ചെയ്യുന്നു, 2. എക്സ്പോയിൽനിന്ന്
റിയാദ്: അൽയാസ്മിൻ സ്കൂളിൽ പ്രൈമറി വിഭാഗം കുട്ടികളുടെ കരവിരുത് പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ മനംകവരുന്നതും ആകർഷണീയവുമായ ‘യാസ്മിനൈറ്റ്സ് അഡ്വഞ്ചർ ഇൻ വണ്ടർലാൻഡ്’ എന്ന വിഷയത്തിൽ ഒരുക്കിയ ആർട്ട് എക്സ്പോ പ്രിൻസിപ്പൽ ഡോ. ഷൗഖത്ത് പർവേസ് ഉദ്ഘാടനം ചെയ്തു.‘സിജി’ ചെയർമാനും ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ മുൻ ചെയർമാനുമായ നവാസ് റഷീദ് മുഖ്യാതിഥിയായിരുന്നു.
ഓറ ആർട്ടി ക്രാഫ്റ്റ്സിന്റെ ഗ്രൂപ് അഡ്മിൻസ് ആയ ഷെർമി നവാസ്, നിത ഹിദാഷ്, വൈസ് പ്രിൻസിപ്പൽ ആശ ചെറിയാൻ, ഹെഡ്മിസ്ട്രസ് സംഗീത അനൂപ് (ഗേൾസ് വിഭാഗം), ഹെഡ്മാസ്റ്റർ തൻവീർ (ബോയ്സ് വിഭാഗം), കെ.ജി. ഹെഡ്മിസ്ട്രസ് റിഹാന അംജത്, അഡ്മിൻ മാനേജർ ഷനോജ്, ഓഫിസ് സൂപ്രണ്ട് റഹീന, ആർട്ട് ടീച്ചർ വിജില തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാഴ് വസ്തുക്കൾ, ഗ്ലാസ് ബോട്ടിലുകൾ, ഷെല്ലുകൾ തുടങ്ങി ഉപയോഗശൂന്യമായ പല വസ്തുക്കൾകൊണ്ടും കുട്ടികൾ മനോഹരമായി ചെയ്തെടുത്ത സൃഷ്ടികൾ കൗതുകമുളവാക്കുന്നതും അവരുടെ കരകൗശല കഴിവുകൾ വിളിച്ചോതുന്നവയുമായിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കൂട്ടായി നടത്തിയ മേള വളരെ ശ്രേദ്ധയമായിരുന്നു എന്ന് സ്കൂൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.