????? ??????? ??????? ????????????????? ??????? ?????????????? ????????

‘തുർക്കി സൈനികത്താവളം ആവശ്യമില്ല’

റിയാദ്​: രാജ്യത്ത്​ തുർക്കിയുടെ സൈനികതാവളം അനുവദിക്കില്ലെന്ന്​ സൗദി അറേബ്യ. തുർക്കി സൈനിക താവളം സൗദിയിൽ സ്​ഥാപിക്കേണ്ട ആവശ്യമില്ല. സൗദിയുടെ സൈനിക ശേഷി ഏറ്റവും മികച്ച നിലയിലാണ്​ ഇ​േപ്പാഴുള്ളത്​. വിദേശത്തും സൈനിക നടപടികളിൽ സൗദി സൈന്യത്തി​​െൻറ പങ്കാളിത്തമുണ്ട്​. 
തുർക്കിയിലെ ഇൻസിർലിക്​ സൈനിക കേ​​ന്ദ്രത്തിൽ വരെ സൗദി സൈന്യത്തി​​െൻറ സാന്നിധ്യമുണ്ടെന്നും സൗദി വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, കഴിഞ്ഞ ദിവസം മക്കയിലെത്തിയ തുർക്കി വിദേശകാര്യമന്ത്രി മൗലുദ്​ കവുസോഗ്​ലു സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി. 
വെള്ളിയാഴ്​ച മക്കയിലെ സഫ കൊട്ടാരത്തിൽ സൽമാൻ രാജാവിനെ കണ്ട കവുസോഗ്​ലു ശനിയാഴ്​ച​ മടങ്ങി.
Tags:    
News Summary - army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.