ജിദ്ദ: സൗദിയിലെ അബ്ഖൈക്, ഹിജ്റത് ഖുറൈസ് എന്നിവിടങ്ങളിലെ അരാംകോ സംസ്കരണശ ാലകൾക്കു നേരെയുണ്ടായ ഭീകരാക്രമണമത്തെ ബഹ്റൈൻ, യു.എ.ഇ തുടങ്ങിയ വിവിധ രാജ്യങ്ങ ൾ അപലപിച്ചു. എല്ലാത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെയും സുരക്ഷയും സമാധാനവും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും ഒറ്റക്കെട്ടായി സൗദിക്കൊപ്പം ബഹ്റൈനുമുണ്ടാകുമെന്ന് ബഹ്റൈൻ വിദേശകാര്യാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അതിനെ പ്രതിരോധിക്കുന്നതിനും നടത്തുന്ന എല്ലാ നടപടികൾക്കും പിന്തുണയും സഹായവുമുണ്ടാകും. മേഖലയിലും അന്താരാഷ്ട്ര തലത്തിലും ഭീകരതയെ തുടച്ചുമാറ്റുന്നതിനും സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും സൗദി വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബഹ്റൈൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങൾക്കുള്ള പുതിയ തെളിവാണ് അബ്കൈകിലേയും ഖുറൈസിലേയും അരാംകോക്ക് നേരെയുള്ള ആക്രമണമെന്നും യുനൈറ്റഡ് അറബ് എമിറേറ്റ്സ് പറഞ്ഞു. സ്ഥിരതയും സമാധാനവും തകർക്കുന്ന ഭീഷണിക്കെതിരെ എന്നും സൗദിക്കൊപ്പം നിലകൊള്ളും. സൗദിയുടെയും സ്വദേശികളും വിദേശികളുമായ താമസക്കാരുടെയും സുരക്ഷക്കാവശ്യമായ ഏതു നടപടികൾക്കും എല്ലാവിധ പിന്തുണയുമുണ്ടാകും. സൗദിയും യു.എ.ഇയും ഒന്നാണ്. ആ രാജ്യത്തിനു നേരെയുള്ള ഏത് ഭീഷണിയും യു.എ.ഇക്കു നേരെയുള്ള ഭീഷണിയായാണ് കാണുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തെ സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബൂസിദും അപലപിച്ചു. അബ്ഖൈക്, ഖുറൈസ് എന്നിവിടങ്ങളിലെ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നതായി അമേരിക്കൻ എംബസി പറഞ്ഞു. സിവിലിയന്മാർക്ക് ഭീഷണിയും അപായവും വരുത്തിവെക്കുന്ന ഇത്തരം ആക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും അമേരിക്കൻ എംബസി പറഞ്ഞു. ശനിയാഴ്ച പുലർച്ചയാണ് അബ്കൈക്, ഹിജറത് ഖുറൈസ് മേഖലയിലെ ആരാംകോ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഇതേ തുടർന്നുണ്ടായ അഗ്നിബാധ കൂടുതൽ വ്യാപിക്കുംമുമ്പ് അണച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.