??????? ????

ഒഴുകുന്ന അറബിയിൽ മലയാളി ഫാത്വിമയുടെ റമദാൻ ആശംസ -VIDEO

റിയാദ്​: മാതൃഭാഷ പോലെ അറബി കൈകാര്യം ചെയ്യുന്ന കൊച്ചു മലയാളി പെൺകുട്ടി വിസ്​മയമാകുന്നു. ഫാത്വിമ കെൻസയെന്ന ന ാലാം ക്ലാസുകാരിയുടെ ഒഴുക്കോടെയുള്ള അറബി മൊഴിയാട്ടം സാക്ഷാൽ അറബികളെ പോലും അത്ഭുതപ്പെടുത്തുന്നു. റമദാൻ ആശം സ നേർന്ന്​ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ അറബികളു​ൾപ്പെടെ എല്ലാവരുടെയും മനം കവർന് നു.

ഒഴുക്കുള്ള അറബിയിൽ കൊച്ചു ഫാത്വിമയു​ടേത്​ വെറും ആശംസാവചനങ്ങൾ മാത്രമ​ല്ലെന്നതാണ്​ ​​ശ്രദ്ധേയം. കോവിഡിനെതിനെതിരെ മുൻകരുതലുകളായി എന്തെല്ലാം ചെയ്യണമെന്ന സന്ദേശമാണ്​ അവൾ പങ്കുവെക്കുന്നത്​. ‘‘നാളെ റമദാനാണ്​. എന്നാൽ കോവിഡ്​ ഭീഷണിയുമുണ്ട്​. രോഗത്തെയോർത്ത്​ നിങ്ങൾ ഭയപ്പെടരുത്​. അല്ലാഹുവിൽ പരമേൽപിക്കണം. അവൻ എല്ലാം ശിഫയാക്കും. വീടുകളിൽ തന്നെയിരിക്കണം. പള്ളികളിൽ തൽക്കാലം പോകണ്ട. ആരാധനകൾ വീടുകളിൽ നിർവഹിക്കണം. ഭക്ഷണസാധനം വാങ്ങാൻ പുറത്തുപോകാം. പക്ഷേ പോയാൽ ​വാങ്ങി വേഗം തിരിച്ചുവരണം. വന്നാലുടൻ കൈകൾ കഴുകണം’’ എന്നെല്ലാമാണ്​ കൊച്ചുമൊഴികളിൽ ഫാത്വിമ പറയുന്നത്​.

മലയാളം പോലെ അറബി ഭാഷയും അനായസമായി കൈകാര്യം ചെയ്യാൻ പരിചയിച്ചത്​​ ഇൗ ഒമ്പത്​ വയസുകാരി വളർന്ന ചുറ്റുപാടി​​െൻറ പ്രത്യേകത കൊണ്ട്​ കൂടിയാണ്​. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്​ഥനായ തലശ്ശേരി നെട്ടൂർ സ്വദേശി സലീമി​​െൻറ മകളാണ്​ ഫാത്വിമ കെൻസ. 25 വർഷമായി റിയാദിലുള്ള സലീം ബത്​ഹയ്​ക്ക്​ സമീപം ഗ​ുബേര​യിൽ അറബികൾ മാത്രമുള്ള ഭാഗത്താണ്​ താമസിക്കുന്നത്​. സമീപ ഫ്ലാറ്റുകളിലെല്ലാം യമനി കുടുംബങ്ങളാണുള്ളത്​.

സലീമി​​െൻറ നാലുമക്കളും യമനികൾ ഉൾപ്പെടെയുള്ള അറബി കുട്ടികളോടൊപ്പമാണ് സഹവസിക്കുന്നത്​. അടുത്ത കൂട്ടുകാരും അവരാണ്​. സമീപത്തെങ്ങും മലയാളികളില്ല​. ജനിച്ച്​ മൂന്ന്​ മാസം കഴിഞ്ഞപ്പോഴാണ്​​ ഫാത്വിമ റിയാദിലെത്തിയത്​. ഇപ്പോൾ റിയാദിലെ മോഡേൺ സ്​കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഫാത്വിമ സഹോദരങ്ങളുടെ സഹായത്തോടെ മുമ്പും പല വിഡിയോകളും മൊബൈൽ ഫോണുപയോഗിച്ച്​ ഷൂട്ട്​ ചെയ്​തിട്ടുണ്ട്​. അതൊന്നും പുറത്തുവിട്ടിരുന്നില്ല. ഇത്​ റമദാനെ കുറിച്ചുള്ളതും ഒരു സന്ദേശമുള്ളത്​ കൊണ്ടുമാണ്​ ഫേസ്​ബുക്കിലും വാട്​സാപ്പിലും പോസ്​റ്റ്​ ചെയ്​തതെന്ന്​ സലീം പറഞ്ഞു. സുമയ്യയാണ്​ ഫാത്വിമയുടെ ഉമ്മ. ഹാദി, ഹാനി, വർദ എന്നിവർ ഫാത്വിമയുടെ സഹോദരങ്ങളും.

Full View

Tags:    
News Summary - arabi ramadan greetings by malayali girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.