അഞ്ചൽ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ​െകാല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട്​ സ്വദേശി ഷാ മൻസിലിൽ  ഹുസൈൻ (58) ആണ്​ ശനിയാഴ്​ച വൈകീട്ട്​ മരിച്ചത്​. 

ബത്​ഹയ്​ക്ക്​ സമീപം ഒാൾഡ്​ സനാഇയയിലെ ഫ്ലാറ്റിൽ വെച്ച്​ ​നെഞ്ചുവേദന അനുഭവപ്പെടുകയും അന്ത്യം  സംഭവിക്കുകയുമായിരുന്നു. മൃതദേഹം ​ശുമൈസി ആശുപത്രി മോർച്ചറിയിലാണ്​. 30 വർഷമായി റിയാദിലുള്ള ​ഇദ്ദേഹത്തി​​െൻറ ഭാര്യയും മക്കളും മരുമക്കളും അടങ്ങുന്ന കുടുംബവും റിയാദിലുണ്ട്​. 

25 വർഷമായി സ്വകാര്യ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: റാഹില ബീവി. മക്കൾ: ഹംസകുഞ്ഞ്​, അനസ്​, ജുനൈദ. മരുമക്കൾ: റൂബിന, റംസീന, നിയാസ്​. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി രംഗത്തുണ്ട്​.

Tags:    
News Summary - anjal native died in riyadh -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.