അഞ്ചൽ സ്വദേശി ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ

ജുബൈൽ: കൊല്ലം അഞ്ചൽ സ്വദേശിയെ ജുബൈൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ അഞ്ചൽ കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷ് (25) ആണ് മരിച്ചത്.

രണ്ടു വർഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് ഷിബു വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടിരുന്നു. അച്ഛമ്മയുടെ സംരക്ഷണയിലാണ് സുധീഷ് പഠിച്ചതും വളർന്നതും.

മരിക്കുന്നതിന് നാലു ദിവസം മുമ്പ്​ നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടൻ നാട്ടിലെത്തും എന്ന്​ അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Tags:    
News Summary - Anchal native hanged in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.