അമീർ മുഹമ്മദും ഫ്രഞ്ച്​ പ്രസിഡൻറും കൂടിക്കാഴ്​ച നടത്തി

പാരീസ്​: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാ​ക്രോണും കൂടിക്കാഴ്​ച നടത്തി. മൂന്നുമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്​ചയിൽ രാഷ്​ട്രീയ, സാംസ്​കാരിക, നയതന്ത്ര സഹകരണത്തിനുള്ള സാധ്യതകൾ തേടിയ ഇരുവരും ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കാനും തീരുമാനിച്ചു. അബുദബിയിലെ ലൂവ്​റ്​ മ്യൂസിയത്തി​​​െൻറ മാതൃകയിൽ ഫ്രഞ്ച്​ മ്യൂസിയം ഏജൻസിയുമായി സഹകരിച്ച്​ പ്രത്യേക ഏജൻസി സ്​ഥാപിക്കുന്നതിനുള്ള സാധ്യകളും ആരാഞ്ഞു. മൊത്തം 18 കരാറുകളാണ്​ കിരീടാവകാശിയുടെ സന്ദർശനത്തിൽ ഒപ്പുവെക്കുന്നത്​. പാരീസിലെ ലൂവ്​റ്​ മ്യൂസിയത്തിൽ കിരീടാവകാശിക്കായി മാക്രോൺ വിരുന്നും ഒരുക്കിയിരുന്നു. ഫ്രഞ്ച്​ പ്രധാനമന്ത്രി എഡ്വേർഡ്​ ഫിലിപ്പുമായും അമീർ മുഹമ്മദ്​ ചർച്ച നടത്തി. 

Tags:    
News Summary - amir muhammed-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.