ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇതാദ്യമായി ഒരു അമേരിക്കൻ ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെടുന്നു. സി.ബി.എസ് ന്യൂസിെൻറ ‘60 മിനുട്ട്സ്’ എന്ന പരിപാടിയിലാണ് അദ്ദേഹം പെങ്കടുക്കുന്നത്. പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തക നോറ ഒ’ ഡനീൽ ആതിഥ്യം വഹിക്കുന്ന അഭിമുഖ പരമ്പരയാണ് ‘60 മിനുട്ട്സ്’. കഴിഞ്ഞ ദിവസം സൗദിയിൽ വെച്ച് ചിത്രീകരിച്ച പരിപാടിയുടെ മുഴുവൻ രൂപം മാർച്ച് 18 ന് സംപ്രേഷണം ചെയ്യും. അമേരിക്കൻ സന്ദർശനത്തിന് എത്തുന്ന അമീർ മുഹമ്മദിെൻറ ഡോണാൾഡ് ട്രംപുമായുളള കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പാകും സംപ്രേഷണമെന്ന് സി.ബി.എസ് ന്യൂസ് അറിയിച്ചു.
‘സി.ബി.എസ് ദി മോണിങ്’ എന്ന പരിപാടിയുെട സഹഅവതാരകയും ‘60 മിനുട്ട്സി’െൻറ കോൺട്രിബ്യൂട്ടിങ് കറസ്പോണ്ടൻറുമായ നോറ ഒ’ ഡനീൽ അമേരിക്കൻ മാധ്യമലോകത്തെ മിന്നുന്ന താരങ്ങളിലൊന്നാണ്. അമീർ മുഹമ്മദിെൻറ അഭിമുഖത്തിന് മുന്നോടിയായി ഒരാഴ്ചയിലേറെ അവർ സൗദിയിൽ ചെലവഴിച്ചിരുന്നു. സമീപകാല ലോകരാഷ്ട്രീയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന അഭിമുഖമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിദേശമാധ്യമങ്ങൾ നൽകുന്ന സൂചന. അമേരിക്കയുമായുള്ള ബന്ധം, യമനിലെ സൈനിക നടപടി, ഇറാൻ പ്രശ്നം എന്നീ വിഷയങ്ങളിൽ സംസാരിക്കുന്ന അമീർ മുഹമ്മദ്, കഴിഞ്ഞ നവംബറിൽ നടന്ന അഴിമതി വിരുദ്ധ നീക്കത്തെ കുറിച്ചും വിശദമാക്കുന്നുണ്ട്. രണ്ടുവർഷമായി ഇൗ അഭിമുഖത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നുവെന്ന് നോറ ഒ’ ഡനീൽ പറയുന്നു. അഭിമുഖത്തിെൻറ ചെറുരൂപം വരുന്ന വ്യാഴാഴ്ച സംപ്രേഷണം ചെയ്യും. പൂർണരൂപമാണ് 18 ന് വരുന്നത്.
13 വർഷങ്ങൾക്ക് ശേഷമാണ് ഒരു സൗദി നേതാവ് അമേരിക്കൻ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത്. 2005 ൽ അബ്ദുല്ല രാജാവാണ് അവസാനമായി യു.എസ് ചാനലിലെത്തിയത്. അദ്ദേഹത്തിെൻറ ഏക അമേരിക്കൻ ചാനൽ അഭിമുഖവും അതായിരുന്നു. അന്ന് എ.ബി.സി ന്യൂസിെൻറ ബാർബറ വാൾേട്ടഴ്സ് ആണ് അബ്ദുല്ലരാജാവിനെ ഇൻറർവ്യൂ ചെയ്തത്. ‘20: 20’, ‘നൈറ്റ് ലൈൻ’ എന്നീ പരിപാടികളിൽ സംപ്രേഷണം ചെയ്യപ്പെട്ട ആ അഭിമുഖം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സൗദിയിൽ വനിതകൾ വാഹനമോടിക്കുന്ന കാലം വരിക തന്നെ ചെയ്യുമെന്ന് പ്രവചനാത്മക സ്വരത്തിൽ അബ്ദുല്ല രാജാവ് സംസാരിച്ചത് ഇൗ അഭിമുഖത്തിലായിരുന്നു. ഇൗ വിഷയത്തിൽ ക്ഷമയാണ് വേണ്ടതെന്നും ഒരുദിവസം അത് സാധ്യമാകുക തന്നെ ചെയ്യുമെന്നും ബാർബറ വാൾേട്ടഴ്സിെൻറ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. അബ്ദുല്ല രാജാവിെൻറ നിരീക്ഷണം സത്യമായി പുലരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിെൻറ പിൻമുറക്കാരൻ വീണ്ടും അമേരിക്കൻ ചാനലിലെത്തുന്നതെന്ന പ്രത്യേകതയും ഇൗ അഭിമുഖത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.