?????? ?? ???? ?????? ?????? ?????????? ?????????? 2018? ? ??????

അൽ മനാർ സ്‌കൂൾ സയൻസ് ഫെസ്​റ്റ്​

യാമ്പു: അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ വിദ്യാർഥികൾ ഒരുക്കിയ ‘സ്പെക്ട്ര 2018’ സയൻസ് ഫെസ്​റ്റ്​ നിരവധി പേർ സന്ദർശിച്ചു. ഓട്ടോമേഷൻ രംഗത്തെ നൂതനാശയങ്ങൾ പരിചയപ്പെടുത്തി കുട്ടികൾ ഒരുക്കിയ സ്​റ്റാളുകളും മാലിന്യ സംസ്കരണം, ഊർജ സംരക്ഷണം, ട്രാഫിക് പരിഷ്‌കരണങ്ങൾ എന്നിവയിൽ വിദ്യാർഥികൾ നടത്തി യ പ്രൊജക്​ടുകളും ശ്ര​േദ്ധയമായി.

സ്‌കൂൾ ഡയറക്റ്റർ അഹ്‌മദ്‌ മുഹമ്മദ് അൽ മരിയോദ ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മുഹമ്മദ് ഖാദർ, ബോയ്സ് സെക്​ഷൻ മാനേജർ മുസാഇദ് ഖാലിദ് അൽ റഫാഇ, സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, വൈസ് പ്രിൻസിപ്പൽ പി.എം ഫാഇസ, ബോയ്സ് സെക്​ഷൻ ഹെഡ്മാസ്​റ്റർ സയ്യിദ് യൂനുസ്, ഹെഡ്മിസ്ട്രസ് രഹന ഹരീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്പെക്ട്ര 2018 കോ- ഓർഡിനേറ്റർമാരായ സംജീബ്‌ ശ്രേസ്ത, സീമ വിനോദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - almanar school-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.